100 ദശലക്ഷത്തിലധികം അംഗങ്ങളുള്ള മൾട്ടി-ബ്രാൻഡ് ലോയൽറ്റി പ്രോഗ്രാം പേബാക്ക് അതിന്റെ ഡിജിറ്റൽ സർവേ പങ്കാളിയായ യുണോമെറിനൊപ്പം ഫെസ്റ്റീവ് 20 കൺസ്യൂമർ സെന്റിമെന്റ് സ്റ്റഡി എന്ന സീരിസിന്റെ ഭാഗമായി ആദ്യ സർവേ നടത്തി. 20% ൽ കൂടുതൽ ആളുകൾ വരും ആഴ്ചകളിൽ അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സർവ്വേ റിപ്പോർട്ട് കണ്ടെത്തി. ഇത് ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതൽ ശുഭാപ്തിവിശ്വാസം നൽകുന്ന ഒന്നാണ്.
കഴിഞ്ഞ വർഷത്തേക്കാൾ കുറവ്
എന്നിരുന്നാലും, പെട്ടെന്നുള്ള വീണ്ടെടുക്കൽ ഉടൻ ദൃശ്യമാകണമെന്നില്ല. കാരണം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഇത്തവണ യാത്രയ്ക്കായുള്ള ചെലവാക്കലുകൾ എന്ന് 40% ൽ കൂടുതൽ ആളുകൾ അഭിപ്രായപ്പെട്ടു. ഒപ്പം ദീർഘദൂരയാത്രകളോ അന്താരാഷ്ട്ര യാത്രയോ ഉപഭോക്താക്കളുടെ മനസ്സിൽ ഇല്ല. അൺലോക്ക് ചെയ്തതിനുശേഷം ആഭ്യന്തര യാത്രകൾ കൂടി. കാരണം 40% പേർ ഇതിനകം സ്വന്തം ജന്മനാട് സന്ദർശിക്കുകയോ അല്ലെങ്കിൽ വാരാന്ത്യ അവധി എടുക്കുകയോ ചെയ്തവരാണ്.
ഉത്സവ സീസൺ
ഉത്സവ സീസണിൽ, 20%ൽ അധികം ആളുകൾ അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രതികരിച്ചവരിൽ മൂന്നിലൊന്ന് പേരും ആഭ്യന്തര അവധിദിനങ്ങളാണ് യാത്രകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതലും അടുത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ചെറിയ യാത്രകളാണ്.
ഹ്രസ്വ അവധിക്കാല യാത്രകൾ
അൺലോക്കിന്റെ പ്രാരംഭ ഘട്ടങ്ങളിൽ സർവ്വേയിൽ പങ്കെടുത്ത ഏകദേശം 50% പേരും ഹ്രസ്വ അവധിക്കാല യാത്രകൾ സ്വന്തമായി വാഹനമോടിച്ചാണ് നടത്തിയത്. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ, ഫ്ലൈറ്റുകളിലൂടെയുള്ള യാത്രയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ ഉത്സവ സീസണിൽ 40 ശതമാനത്തിലധികം ഉപഭോക്താക്കൾ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ചെലവഴിക്കുന്നത്. 35 ശതമാനം പേർ കഴിഞ്ഞ വർഷത്തെ അതേ തലത്തിൽ ചെലവഴിക്കും. 20 ശതമാനം മാത്രമാണ് കൂടുതൽ തുക ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
യാത്ര ഒഴിവാക്കിയവർ
അവധിക്കാല യാത്രാ ചെലവുകൾക്കും മറ്റും മാറ്റി വച്ചിരുന്ന തുക ഇത്തവണ മിക്കവരും വലുതും ചെറുതുമായ ഉപകരണങ്ങൾ (60%) വാങ്ങാനും വസ്ത്രങ്ങൾ (59%), മൊബൈലുകൾ (45%), വീട്ടുപകരണങ്ങൾ (37%) എന്നിവ വാങ്ങാനുമാണ് ചെലവഴിക്കുന്നത്. ദക്ഷിണേന്ത്യയിലുള്ളവർ വീട്ടുപകരണങ്ങൾക്കും മൊബൈൽ ഫോണുകൾക്കും മുൻഗണന നൽകിയപ്പോൾ വടക്ക്, പടിഞ്ഞാറ്, കിഴക്കൻ പ്രദേശങ്ങളിൽ ചെറിയ ഉപകരണങ്ങൾക്കും ഭവന മെച്ചപ്പെടുത്തലുകൾക്കുമാണ് മുൻഗണന നൽകിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications