19 കിലോഗ്രാം വാണിജ്യ പാചകവാതക(എൽപിജി) സിലിണ്ടറിന്റെ വില ദേശീയ തലസ്ഥാനത്ത് ഒരു സിലിണ്ടറിന് 54.50 രൂപ ഉയർത്തി. വില പരിഷ്കരണത്തിന് ശേഷം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1,296 രൂപയാണ്. വാണിജ്യ എൽപിജി സിലിണ്ടറിന്റെ നവംബറിലെ വില 1,241.50 രൂപയായിരുന്നു. വില പരിഷ്കരണം രാജ്യത്തുടനീളം നടപ്പാക്കിയിട്ടുണ്ട്.
കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 1,351.50 രൂപ വില വരും. മുംബൈയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന് യഥാക്രമം 1,244 രൂപയും 1,410.50 രൂപയുമാണ് വിലയെന്ന് ഇന്ത്യൻ ഓയിൽ വെബ്സൈറ്റ് വ്യക്തമാക്കുന്നു. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ കാര്യത്തിൽ ഈ മാസം വില വർദ്ധനവില്ല. എണ്ണക്കമ്പനികൾ ഡിസംബറിൽ ഗാർഹിക പാചക വാതക വിലയ്ക്ക് ആശ്വാസം നൽകിയിരിക്കുകയാണ്.

ഇതിന് മുൻപ് ഒക്ടോബർ, നവംബർ മാസങ്ങളിലും എച്ച്പിസിഎൽ, ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവ എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില അവസാനമായി 2020 ജൂലൈയിലാണ് വർധിച്ചത്. അന്ന് സിലിണ്ടറിന് 4 രൂപയുടെ വർധനവാണുണ്ടായത്. അതേസമയം, സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് ജൂൺ മാസത്തിൽ ഡൽഹിയിൽ 11.50 രൂപ കൂട്ടിയിരുന്നു.
പാചക വാതകത്തിന്റെ വില പരിശോധിക്കുന്നതിന് നിങ്ങൾക്ക് സർക്കാർ എണ്ണ കമ്പനികളുടെ വെബ്സൈറ്റ് ഉപയോഗിക്കാം. ഇവിടെ കമ്പനികൾ എല്ലാ മാസത്തെയും പുതിയ നിരക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
