മുംബൈ: പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ കാറുകളുടെ വില ജൂലൈ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചു. വിവിധ ഇന്‍പുട്ട് ചെലവുകളുടെ വര്‍ദ്ധനവ് കാരണം കഴിഞ്ഞ വര്‍ഷത്തില്‍ വാഹനങ്ങളുടെ നിര്‍മ്മാണ ചെലവിനെ പ്രതികൂലമായി ബാധിച്ചു. ഈ ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില കൂട്ടുന്നതെന്ന് കമ്പനി അറിയിച്ചു.

നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ കാറുകളുടെ വില വര്‍ദ്ധന കമ്പനിയെ സംബന്ധിച്ച് അനിവാര്യമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അധിക ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് നല്കാന് തീരുമാനിച്ചിരിക്കുകയാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാമത്തെ പാദത്തില്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ എത്ര തോത് വച്ചാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന് അറിയിച്ചിട്ടില്ല. ഇപ്പോള്‍ വിപണിയില്‍ പുറത്തിറങ്ങിയ വിവിധ മോഡലുകള്‍ക്ക് വ്യത്യസ്ത നിരക്കില്‍ വില വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 1.6 ശതമാനത്തിന്റെ വര്‍ദ്ധന കമ്പനി പ്രഖ്യാപിച്ചിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
