സ്ഥിര നിക്ഷേപങ്ങൾ എപ്പോഴും മികച്ചതും സുരക്ഷിതവുമായ നിക്ഷേപ മാർഗമായിട്ടാണ് ജനങ്ങൾ കാണുന്നത്. ഇവയിൽനിന്നുള്ള വരുമാനം ഉറപ്പായതാണ് ജനങ്ങളെ ആകർഷിക്കുന്നത്. 7 ദിവസം മുതൽ 10 വർഷംവരെയുള്ള വിവിധ കാലയളവുകളിൽ എഫ്ഡി സൗകര്യം ലഭ്യമാണ്. നിരവധി ബാങ്കുകളും ബാങ്കിങ് ഇതര സ്ഥാപനങ്ങളും ഉയർന്ന പലിശ നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ഇന്ത്യൻ ബാങ്ക് 8 ശതമാനം വരെ എഫ്ഡികൾക്ക് റിട്ടേണുകൾ വാഗ്‌ദാനം ചെയ്യുന്നു. അവയുടെ ലോക്കിങ് കാലയളവും അത്ര ദൈർഘ്യമേറിയതല്ല.
ഈ സ്കീമിൽ നിങ്ങൾ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നുവെങ്കിൽ 5 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം. 'ഇൻഡ് സൂപ്പർ 400 ഡേയ്സ്' എന്നതാണ് ഈ ഇന്ത്യൻ ബാങ്ക് സ്കീമിന്റെ പേര്. ഈ എഫ്ഡി സ്കീമിൽ കാലാവധി പൂർത്തിയാകുന്നതിനു മുൻപുതന്നെ നിക്ഷേപ തുകയുടെ ഒരു ഭാഗം പിൻവലിക്കാവുന്നതാണ്. ഈ എഫ്ഡി സ്കീമിൽ ഒരാൾ കുറഞ്ഞത് 10,000 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി നിക്ഷേപിക്കാവുന്ന തുക 3 കോടിയാണ്. മുൻപ് ഇത് 2 കോടിയായിരുന്നു. 400 ദിവസമാണ് ഈ സ്കീമിന്റെ ലോക്ക്-ഇൻ കാലയളവ്.

ഈ സ്കീമിന്റെ പലിശ നിരക്ക് 7.25 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ പൗരന്മാർക്ക് 8 ശതമാനവും ബാങ്ക് പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ സ്കീമിൽ ചേരുന്നതിനുള്ള അവസാന തീയതി 2024 ജൂൺ 30 ആണ്.
ഈ സ്കീമിനു പുറമേ 300 ദിവസം കാലയളവിലുള്ള മറ്റൊരു എഫ്ഡിയും ഇന്ത്യൻ ബാങ്ക് നൽകുന്നുണ്ട്. ഈ സ്കീമിൽ ഒരു വർഷത്തിൽ താഴെയാണ് പണം നിക്ഷേപിക്കാൻ സാധിക്കുക. 'ഇൻഡ് സുപ്രീം 300 ഡേയ്‌സ്' എന്ന പേരിലുള്ള പ്രത്യേക ടേം ഡെപ്പോസിറ്റ് സ്കീമിന് 7.80 ശതമാനം വരെ പരമാവധി പലിശ ബാങ്ക് വാഗ്‌ദാനം ചെയ്യുന്നു. 300 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 7.05 ശതമാനവും മുതിർന്നവർക്ക് 7.55 ശതമാനവുമാണ്. സൂപ്പർ സീനിയർ പൗരന്മാർക്ക് 7.80 ശതമാനം പലിശയായി നേടാം.
666 ദിവസ കാലയളവിലുള്ള മറ്റൊരു നിക്ഷേപ പദ്ധതിയും ബാങ്ക് നൽകുന്നുണ്ട്. 2 കോടി രൂപ വരെയുള്ള തുക നിക്ഷേപിക്കാം. സാധാരണ പൗരന്മാർക്ക് 7.8 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.8 ശതമാനവും, സൂപ്പർ സീനിയർ പൗരന്മാർക്ക് 7.95 ശതമാനവും പ്രതിവർഷം പലിശയായി ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ സ്കീമിൽ അംഗങ്ങളാകുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി സ്ഥിര നിക്ഷേപത്തിന് മുകളിൽ വായ്പയെടുക്കാനുള്ള സൗകര്യം ലഭ്യമാണ്. ആവശ്യമെങ്കിൽ സ്ഥിര നിക്ഷേപം നേരത്തെ പിൻവലിക്കാനും കഴിയും.
ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖ സന്ദർശിച്ച് നിക്ഷേപ പദ്ധതിയിൽ അംഗമാകാം. അതല്ലെങ്കിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓമ്‌നി നിയോ ആപ്പ് ഉപയോഗിച്ചോ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചോ സ്ഥിര നിക്ഷേപം നടത്താൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications