ക്രിക്കറ്റ് ലോകവും, പ്രേമികളും ഉറ്റുനോക്കുന്ന ചാമ്പ്യസ് ട്രോഫി ഫൈനലിന്റെ, ഇന്ത്യ vs ന്യൂസിലാൻഡ് മത്സരം മാർച്ച് 9-നു ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചു നടക്കുമ്പോൾ അതിനൊപ്പം തന്നെ ശ്രദ്ധ നേടുകയാണ് 5000 കോടിയുടെ ബെറ്റും, അണ്ടർ വേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ ഇടപെടലും.
₹5,000 കോടി പന്തയം, 'ഡി കമ്പനി' ഇടപെടൽ
എൻ ഡി ടി വി റിപ്പോർട്ട് പ്രകാരം, ഇന്ത്യ-ന്യൂസിലാൻഡ് ഫൈനൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പന്തയങ്ങളിൽ ഒന്നിനായിരിക്കും സാക്ഷ്യം വഹിക്കുക. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയാണ് ഫേവറിറ്റ് ടീം എന്നതും ₹5,000 കോടി വരെ പന്തയം നടന്നിട്ടുണ്ടെന്നതുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം, ഈ വമ്പൻ പന്തയത്തിൽ അണ്ടർ വേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ 'ഡി കമ്പനി' നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുന്നത്. ദുബായിലെ പ്രധാന മത്സരങ്ങളിലുടനീളം ഇവർ ബെറ്റുകൾ വയ്ക്കുന്നവർക്ക് പിന്തുണ നൽകുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചാമ്പ്യൻസ് ട്രോഫി: ദുബായിൽ ഇന്ത്യൻ ആധിപത്യം?
ചാമ്പ്യൻസ് ട്രോഫി 2025-ൽ ഇന്ത്യൻ ടീമിന് മാത്രം ദുബായിൽ കളിക്കാൻ അവസരം നൽകിയതിനെതിരെ വിമർശനം ഉയർന്നിരുന്നു. പാക്കിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാതെ, ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ ആയിരുന്നു കളിച്ചത്.
ഈ കാര്യം മറ്റ് ടീമുകൾക്ക് യാത്രാ ദുരിതം വർധിപ്പിച്ചപ്പോൾ, ഗൗതം ഗംഭീർ ഈ വിമർശനത്തെ തള്ളുകയാണ് ചെയ്തത്. "ഇത് ഏതൊരു ടീമിനും സമാനമായ തട്ടകമാണ്. പാക്കിസ്ഥാനിലായിരുന്നാലും ഞങ്ങൾ രണ്ടുപേർ ഫ്രണ്ട്‌ലൈൻ സ്പിന്നർമാരെ തിരഞ്ഞെടുത്തേനെ," ഗംഭീർ മാധ്യമങ്ങളോട് പറഞ്ഞു.
ഫൈനൽ: ആവേശകരമായ പോരാട്ടം പ്രതീക്ഷിച്ച് ലക്ഷ്മി രതൻ ശുക്ല
ഇന്ത്യയുടെ മികച്ച പ്രകടനം റോഹിത് ശർമയുടെ ക്യാപ്റ്റൻസിയുടെ കീഴിലാണ് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ ലക്ഷ്മി രതൻ ശുക്ല പറഞ്ഞു.

"ന്യൂസിലാൻഡിനെ അവഗണിക്കാൻ കഴിയില്ല. അവരുടെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഫൈനൽ ആവേശകരമായിരിക്കും," അദ്ദേഹം എ എൻ ഐയോട് പറഞ്ഞു.
ടിക്കറ്റുകൾ വിറ്റു തീർന്നു / വൻ വരുമാനം
ഫൈനലിനായുള്ള 25,000 ടിക്കറ്റുകൾ ഇതിനകം വിപണിയിൽ നിന്ന് വിറ്റഴിഞ്ഞിരിക്കുന്നു. ടിക്കറ്റ് നിരക്ക് AED 250 (ഏകദേശം ₹5,600) മുതൽ AED 12,000 (ഏകദേശം ₹2,70,000) വരെ ആയിരുന്നു. ഇതോടെ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ഏകദേശം AED 9 ദശലക്ഷം (ഏകദേശം ₹20 കോടി) വരുമാനം ഉണ്ടായിട്ടുണ്ട്.
ഇന്ത്യയുടെ പോരാട്ടം - കണക്കുകൾ പറയുന്നു
ചാമ്പ്യൻസ് ട്രോഫി സെമി-ഫൈനലിൽ, ഇന്ത്യ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിനു തോൽപ്പിച്ച് ഫൈനലിലേക്ക് പ്രവേശിച്ചു. അതേസമയം, ലീഗ് ഘട്ടത്തിൽ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് മത്സരവും ഇന്ത്യ 44 റൺസിന് സ്വന്തമാക്കിയിരുന്നു. എന്തായാലും മാർച്ച് 9 നു ദുബായിൽ നടക്കുന്ന ഫൈനൽ പരമ്പരാഗതമായി ഒരു ആവേശകരമായ മത്സരം ആയിരിക്കുമെന്നതിൽ സംശയമില്ല.
രോഹിത് വിരമിക്കുമോ?
'ഞങ്ങള്‍ അതിനെക്കുറിച്ച് ചര്‍ച്ചചെയ്തിട്ടില്ല. ചര്‍ച്ചകളും സംസാരങ്ങളുമെല്ലാം മത്സരം ജയിക്കുന്നതിനേക്കുറിച്ചാണ്. അദ്ദേഹം ടീമിനോടോ എന്നോടോ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഫൈനല്‍ ജയിക്കുന്നതിലാണ് രോഹിത്തിന്റെ ശ്രദ്ധ. ചാമ്പ്യന്‍സ് ട്രോഫി നേടുന്നതിലാണ് അദ്ദേഹം ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാളെ മത്സരം കഴിഞ്ഞാല്‍ അദ്ദേഹം ഒരു തീരുമാനമെടുക്കുമെന്ന് കരുതുന്നു. പക്ഷേ, ടീമിലെ ആരില്‍നിന്നും ഞാന്‍ ഇതിനെക്കുറിച്ച് കേട്ടിട്ടില്ല', എന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കഴിഞ്ഞ ദിവസത്തെ സംസാരത്തിന് ശേഷം രോഹിത് വിരമിക്കുമോ എന്ന ആശങ്ക ഇന്ത്യൻ ടീം ആരാധകർക്ക് ഉണ്ട്. എന്തായാലും അതൊരു വിജയത്തിന് ശേഷം ആണെങ്കിൽ അത്രയും മനോഹരമായിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications