രാജ്യം 79ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 1947ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യ എല്ലാ വർഷവും ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഇത് ഓരോ ഭാരതീയൻ്റെയും അഭിമാന ദിവസമാണ്. എന്നാൽ സ്വാതന്ത്ര്യ ദിനം പോലെ ദേശസ്നേഹം നിറയുന്ന ദിവസമാണ് ജനുവരി 26ന് ആഘോഷിക്കുന്ന റിപ്പബ്ലിക്ക് ദിനവും.
ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1950ൽ ഭരണഘടന അംഗീകരിച്ചതിനെയും ഇന്ത്യയെ ഒരു പരമാധികാര റിപ്പബ്ലിക്കാക്കി മാറ്റിയതിന്റെയും പ്രതീകമായാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. അതിനാൽ തന്നെ സ്വാതന്ത്ര്യ ദിനവും, റിപ്പബ്ലിക്ക് ദിനവും രണ്ടാണ്. ഈ രണ്ട് ദിവസത്തെയും വ്യത്യസ്തമാക്കുന്ന പ്രധാന വ്യത്യാസങ്ങൾ അറിഞ്ഞിരിക്കാം;
സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസം
- ജനുവരി 26 ന് റിപ്പബ്ലിക് ദിനവും ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്നു.
- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് 1947 ഓഗസ്റ്റ് 15 നാണ്. എന്നാൽ 1950 ൽ രാജ്യത്തിന്റെ ഭരണഘടന പ്രാബല്യത്തിൽ വന്നതോടെയാണ് ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

1949 നവംബർ 26-നാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിക്കരിച്ചത്. ഇത് 1950 ജനുവരി 26-ന് പ്രാബല്യത്തിൽ വന്നത്. അതിനാൽ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ബോഡിയും, ഭരണഘടനയും ഭരിക്കുന്ന ഒരു റിപ്പബ്ലിക്കായി ഇന്ത്യ മാറിയ ദിവസമാണ് റിപ്പബ്ലിക് ദിനമായി രാജ്യമെമ്പാടും ആചരിക്കുന്നത്.
എന്നാൽ സ്വാതന്ത്ര്യദിനം ഇതിൽ നിന്നും വ്യത്യസ്തമാണ്. അതായത് ഏകദേശം 200 വർഷത്തോളം ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഇന്ത്യയെ സ്വതന്ത്രമാക്കിയ ദിനമാണ് ആഗസ്റ്റ് 15. സ്വാതന്ത്ര്യത്തിനായി പോരാടിയ നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ വീര്യത്തെയും ആത്മാവിനെയും ഈ ദിനം അനുസ്മരിക്കുന്നു. അതിനാൽ ആഗസ്റ്റ് 15 ഓരോ ഇന്ത്യൻ പൗരനും ഏറെ അഭിമാനകരമായി മാറുന്നു.
ആചാരങ്ങളിലെയും ആഘോഷങ്ങളിലെയും വ്യത്യാസം
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രധാന ആകർഷണം ഡൽഹിയിലെ കർതവ്യ പാതയിൽ നിന്ന് ആരംഭിച്ച് ഇന്ത്യാ ഗേറ്റിൽ അവസാനിക്കുന്ന വാർഷിക പരേഡാണ്. അതിനാൽ എല്ലാ വർഷത്തിലും ജനുവരി 26ന് ഇന്ത്യൻ രാഷ്ട്രപതി ഈ കർതവ്യ പാതയിൽ പതാക ഉയർത്തുന്നു. ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവുമായ പൈതൃകം പ്രദർശിപ്പിക്കുന്ന പരിപാടികൾ നടക്കും. ഒപ്പം ഇന്ത്യൻ സൈന്യം, ഇന്ത്യൻ നാവികസേന, ഇന്ത്യൻ വ്യോമസേന എന്നീ വിഭാഗങ്ങളുടെ പരേഡുകൾ, വ്യോമ പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും.
രാഷ്ട്രത്തിന് നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി ഇന്ത്യൻ രാഷ്ട്രപതി ഈ ദിവസം പത്മ അവാർഡുകൾ വിതരണം ചെയ്യുന്നു. ധീരരായ സൈനികർക്ക് പരംവീർ ചക്ര, അശോക് ചക്ര, വീർ ചക്ര എന്നിവയും ഈ ദിവസം നൽകപ്പെടും. അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രതീകമായി റിപ്പബ്ലിക് ദിനത്തിൽ പലപ്പോഴും ഒരു വിദേശ രാഷ്ട്രത്തലവനെ പരേഡിന് മുഖ്യാതിഥിയായി ക്ഷണിക്കാറുണ്ട്.
എന്നാൽ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്. അതായത് എല്ലാ വർഷവും ആഗസ്റ്റ് 15ന് രാവിലെ ചെങ്കോട്ടയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. മാത്രമല്ല പ്രധാനമന്ത്രിയുടെ പ്രസംഗവും, നിരവധി സാംസ്കാരിക പരിപാടുകളും, പരേഡുകളും ഈ ദിവസം ചെങ്കോട്ടയിൽ നടക്കുന്നു. ചെങ്കോട്ടയിൽ മാത്രമല്ല, ആഗസ്റ്റ് 15ന് രാജ്യത്തുടനീളം വിവിധ സാംസ്കാരിക പരിപാടികൾ, പട്ടം പറത്തൽ, പരേഡുകൾ, പതാക ഉയർത്തൽ ചടങ്ങുകൾ എന്നിവയെല്ലാം നടക്കുന്നു. സ്വാതന്ത്ര്യദിനത്തിന് ഒരു ദിവസം മുമ്പ്, രാജ്യത്തിന്റെ രാഷ്ട്രപതി ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ബാംഗ്ലൂർ മെട്രോയിൽ സാങ്കേതിക തകരാർ: വൈകുന്നേരത്തെ യാത്രക്കാർക്ക് ബിഎംആർസിഎല്ലിന്റെ മുന്നറിയിപ്പ്

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?



Click it and Unblock the Notifications