ദില്ലി; അതിർത്തിയിൽ ചൈന കടുത്ത നിലപാട് തുടരുന്നതിനിടെ വീണ്ടും ചൈനീസ് കമ്പനികൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ.ചൈനീസ് കമ്പനികളുടെ എയർ കണ്ടീഷ്നറുകളുടെ ഇറക്കുമതി നിയന്ത്രിച്ചുകൊണ്ടാണ് ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകിയിരിക്കുന്നത്.
ഏകദേശം 500 ദശലക്ഷം ഡോളർ വിലവരുന്ന എയർകണ്ടീഷനറുകളുടെ ഇറക്കുമതിക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
റഫ്രിജറന്റുകളുള്ള സ്പ്ലിറ്റ് എസി സംവിധാനവും മറ്റ് എയർകണ്ടീഷണറുകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഡയറക്ടർ ജനറൽ ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വ്യാഴാഴ്ച വൈകിട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇറക്കുമതിക്ക് നിരോധനമുള്ള ഉത്പന്നങ്ങളുടെ പട്ടികയിലേയ്ക്ക് എസികളെ ഉൾപ്പെടുത്തി. നേരത്തെ ടെലിവിഷൻ സെറ്റുകൾ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിത പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഡിജിഎഫ്ടിയിൽ നിന്ന് ലൈസൻസ് തേടണമെന്നും ഇറക്കുമതിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ എയർകണ്ടീഷണറുകളുടെ ആഭ്യന്തര വിപണി 5-6 ബില്യൺ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നത്. ആത്മനിർഭർ പദ്ധതിയുടെഭാഗമായി ആഭ്യന്തര ഉപത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. 469 ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്പ്ലിറ്റ് എയർകണ്ടീഷനറുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 2020ൽ
ചൈനയിൽ നിന്ന് 241 മില്യൺ ഡോളറിൻേയും തായ്‌ലൻഡിൽ നിന്ന് 189 മില്യൺ ഡോളറിന്റേയും എസികൾ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ഇക്കാലയളവിൽ 35 മില്യൺ ഡോളർ വിലവരുന്ന വിൻഡോ എസികളും രാജ്യം ഇറക്കുമതി ചെയ്തിട്ടുണ്ട്. തായ്‌ലന്റിൽ നിന്നും ചൈനയിൽ നിന്നും യഥാക്രമം 18 മില്യൺ ഡോളറും 14 മില്യൺ ഡോളറുമാണ്.
അതേസമയം ആഭ്യന്തര നിർമാതാക്കളുടെ പരാതികൾ വർദ്ധിച്ചതിനെത്തുടർന്ന് ചൈന, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള കോളിൻ ക്ലോറൈഡ് ഇറക്കുമതിയിൽ അഞ്ച് വർഷത്തെ ആന്റി ഡംപിംഗ് ഡ്യൂട്ടി വാണിജ്യ മന്ത്രാലയത്തിന്റെ പകർച്ചവ്യാധി വിഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് (ഡിജിടിആർ) ശുപാർശ ചെയ്തിട്ടുണ്ട്
രാജ്യത്ത് പ്രതിരോധ ഉൽപാദനത്തിന്റെ തദ്ദേശീയവൽക്കരണം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ ഓഗസ്റ്റിൽ നൂറിലധികം ഇനങ്ങളിൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. പീരങ്കി തോക്കുകൾ, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ, അറ്റാക്ക് റൈഫിളുകൾ, കോർവെറ്റുകൾ, റഡാറുകൾ എന്നിവ ഉൾപ്പെടെയുള്ളവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
