നരേന്ദ്ര മോദി സർക്കാർ കൊറോണ വൈറസ് ബാധയെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ വായ്പയെടുക്കൽ പകുതിയിലധികം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് മൂന്ന് വർഷത്തിനിടെ ഇന്ത്യയിലെ ബെഞ്ച്മാർക്ക് സോവറിൻ ബോണ്ടുകളിൽ വൻ ഇടിവ്. 10 വർഷത്തെ ബോണ്ടുകളുടെ വരുമാനം 22 ബേസിസ് പോയിൻറ് ഉയർന്നു. 2017 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വർധനവാണ് (6.19%) ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ആരംഭിച്ച സാമ്പത്തിക വർഷത്തിൽ 12 ട്രില്യൺ രൂപ (159 ബില്യൺ ഡോളർ) വായ്പയെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബജറ്റിൽ കണക്കാക്കിയിരുന്ന 7.8 ട്രില്യൺ രൂപയേക്കാൾ വളരെ കൂടുതലാണിത്. സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നതിന് സർക്കാർ കൂടുതൽ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരികൾ കുത്തനെ ഉയർന്നത്. നാലു പതിറ്റാണ്ടിലേറെയായി രാജ്യം അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സർക്കാർ നിലവിൽ കടന്നു പോകുന്നത്.

ഉയർന്ന റേറ്റിംഗുള്ള 10 വർഷത്തെ കോർപ്പറേറ്റ് ബോണ്ടുകളുടെ വരുമാനം 20 ബേസിസ് പോയിൻറായി ഉയർന്നു. ഏപ്രിൽ 16 ന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച 5.79 ശതമാനം കൂപ്പൺ നിരക്കിൽ വ്യാപാരം ആരംഭിച്ച പുതിയ 10 വർഷത്തെ സോവറിൻ ബോണ്ടിന്റെ വരുമാനം 18 ബേസിസ് പോയിൻറ് അഥവാ 5.89 ശതമാനം ഉയർന്നു. ഗവൺമെന്റിന്റെ പുതുക്കിയ വായ്പയെടുക്കൽ പദ്ധതി ബോണ്ട് വിപണിയെ ഞെട്ടിച്ചുവെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പ്രൈമറി ഡീലർഷിപ്പ് ലിമിറ്റഡിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ എ. പ്രസന്ന പറഞ്ഞു.
സെക്കൻഡറി മാർക്കറ്റിൽ നിന്ന് സെൻട്രൽ ബാങ്ക് 910 ബില്യൺ രൂപ കടം വാങ്ങിയിരുന്നു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഉൾപ്പെടെയുള്ളവർ ബോണ്ടുകൾ വാങ്ങുന്നത് കേന്ദ്ര ബാങ്ക് പരിഗണിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. സാധാരണഗതിയില്‍ ഈ രീതി വിലക്കപ്പെട്ടിട്ടുള്ളതാണ്. ആര്‍ബിഐ ബോണ്ട് വാങ്ങുകയും ഈ തുക ഗവണ്‍മെന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. ഈ രീതി 2006 മുതൽ നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും, ധനക്കമ്മി വർദ്ധിക്കുമ്പോൾ സർക്കാരിന് ഒരു രക്ഷപ്പെടൽ മാർഗമായി ഇത് ഉപയോഗിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
