ഇന്ത്യന്‍ കാര്‍ വിപണിയില്‍ വറുതിയുടെ കാലം പതിയെ വിട്ടുമാറുകയാണ്. മാസംചെല്ലുന്തോറും വില്‍പ്പന ഉയരുന്നു. സെപ്തംബറില്‍ 31.32 ശതമാനം വളര്‍ച്ചയാണ് കാര്‍ നിര്‍മ്മാതാക്കളെല്ലാം ചേര്‍ന്ന് കൈവരിച്ചത്. ഈ അവസരത്തില്‍ പോയമാസം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍ ചുവടെ കാണാം. പതിവുപോലെ മാരുതി സുസുക്കിയാണ് കാര്‍ വിപണിയിലെ രാജാക്കന്മാര്. രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള 10 കാറുകളില്‍ എട്ടും മാരുതിയുടെ സമര്‍പ്പണങ്ങളാണ്. പറഞ്ഞുവരുമ്പോള്‍ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനവും മാരുതി കാറുകള്‍ കയ്യടക്കിയത് കാണാം. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയ, ഹ്യുണ്ടായി കമ്പനികളും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

മാരുതി സ്വിഫ്റ്റാണ് കഴിഞ്ഞമാസം ഇന്ത്യയില്‍ ഏറ്റഴുമധികം വിറ്റുപോയ കാര്‍. പോയമാസം 22,643 സ്വിഫ്റ്റ് യൂണിറ്റുകള്‍ കമ്പനി വിറ്റു. 19,433 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി ബലെനോ തൊട്ടുപിറകില്‍ രണ്ടാമത് നില്ക്കുന്നു. മാരുതിയുടെ പ്രാരംഭ ഹാച്ച്ബാക്ക് ആള്‍ട്ടോയാണ് മൂന്നാമത്. സെപ്തംബറില്‍ 18,246 ആള്‍ട്ടോ യൂണിറ്റുകളെ കമ്പനി വിപണിയിലെത്തിച്ചു. മാരുതി വാഗണ്‍ആറാണ് പട്ടികയിലെ മറ്റൊരു താരം. 17,581 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഗണ്‍ആറില്‍ മാരുതി സ്വന്തമാക്കിയത്. ശേഷം സെഡാന് പതിപ്പായ ഡിസൈര്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്നു. 13,988 യൂണിറ്റുകളുടെ വില്‍പ്പനയാണ് മാരുതി ഡിസൈര്‍ രേഖപ്പെടുത്തിയത്. മാരുതിയുടെ വിവിധോദ്ദേശ്യ വാഹനമായ ഈക്കോയെ ഏഴാം സ്ഥാനത്ത് കാണാം (വില്‍പ്പന 9,115 യൂണിറ്റ്); എര്‍ട്ടിഗയെ ഒന്‍പതാം സ്ഥാനത്തും (വില്‍പ്പന 9,982 യൂണിറ്റ്).

ക്രെറ്റയാണ് ഹ്യുണ്ടായി നിരയില്‍ നിന്നും തിളങ്ങിയ താരം. പോയമാസം 12,325 ക്രെറ്റ യൂണിറ്റുകളെ ഹ്യുണ്ടായി വിപണിയിലെത്തിച്ചു. സെപ്തംബറിലെ വില്‍പ്പനപ്പട്ടികയില്‍ ആറാം സ്ഥാനമാണ് ക്രെറ്റയ്ക്ക്. 2015 -ല്‍ അവതരിച്ചതിന് ശേഷം ക്രെറ്റ ഇന്ത്യയില്‍ കയ്യടക്കുന്ന ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കാണിത്. എസ്യുവി മത്സരത്തില്‍ കൊറിയന്‍ സഹോദരനായ കിയ സെല്‍റ്റോസിനെ ക്രെറ്റ ബഹുദൂരം പിന്നിലാക്കി. ആദ്യ പത്തില്‍ കയറിക്കൂടാന്പോലും സെല്‍റ്റോസിന് കഴിഞ്ഞിട്ടില്ല. ഗ്രാന്‍ഡ് i10 / നിയോസ് ഹാച്ച്ബാക്കും ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ സുപ്രധാന കാറായി തുടരുന്നുണ്ട്. കഴിഞ്ഞമാസം 10,373 യൂണിറ്റുകളാണ് ഗ്രാന്‍ഡ് i10 / നിയോസ് പതിപ്പില്‍ കമ്പനി കയ്യടക്കിയത്. ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 -യും ആദ്യപത്തില്‍ ഇടംകണ്ടെത്തി. 9,852 i20 യൂണിറ്റുകളാണ് കഴിഞ്ഞമാസം ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വിറ്റത്.
ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള കാറുകള്‍ ചുവടെ കാണാം.
1. മാരുതി സ്വിഫ്റ്റ്
2. മാരുതി ബലെനോ
3. മാരുതി ആള്‍ട്ടോ
4. മാരുതി വാഗണ്‍ആര്‍
5. മാരുതി ഡിസൈര്‍
6. ഹ്യുണ്ടായി ക്രെറ്റ
7. മാരുതി ഈക്കോ
8. ഹ്യുണ്ടായി ഗ്രാന്‍ഡ് i10
9. മാരുതി എര്‍ട്ടിഗ
10. ഹ്യുണ്ടായി i20
11. കിയ സോണറ്റ്
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications