മാര്‍ച്ചില്‍ ചില്ലറ പണപ്പെരുപ്പം ഉയര്‍ന്നതായി കേന്ദ്രം. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പ നിരക്ക് 5.52 ശതമാനം രേഖപ്പെടുത്തിയതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തിങ്കളാഴ്ച്ച അറിയിച്ചു. ഫെബ്രുവരി മാസം ഇന്ത്യയുടെ വ്യവസായിക ഉത്പാദന സൂചിക (ഐഐപി) -3.6 ശതമാനം 'നെഗറ്റീവ് വളര്‍ച്ച' കുറിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഫെബ്രുവരിയില്‍ ചില്ലറ പണപ്പെരുപ്പ നിരക്ക് 5.03 ശതമാനമായിരുന്നു. അടുത്തിടെ നടന്ന റോയിട്ടേഴ്സ് അഭിപ്രായ വോട്ടെടുപ്പില്‍ മാര്‍ച്ചിലെ പണപ്പെരുപ്പ നിരക്ക് 5.40 ശതമാനമായിരിക്കുമെന്ന് പ്രവചനമുണ്ടായിരുന്നു.

എന്തായാലും തുടര്‍ച്ചയായ നാലാം മാസമാണ് റിസര്‍വ് ബാങ്ക് നിശ്ചയിച്ച 6 ശതമാനം പരിധിക്ക് താഴെ പണപ്പെരുപ്പം എത്തുന്നത്. കഴിഞ്ഞമാസം അവസാനം ചില്ലറ പണപ്പെരുപ്പം 4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. 2026 മാര്‍ച്ച് വരെയും പണപ്പെരുപ്പ മാര്‍ജിന്‍ ഇരു വശത്തേക്കും 2 ശതമാനം വീതം നിലനിര്‍ത്തണമെന്ന് റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശമുണ്ട്.
സാധാരണയായി പണപ്പെരുപ്പം കൂടി അടിസ്ഥാനപ്പെടുത്തിയാണ് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിക്കാറ്. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന ധനനയ യോഗത്തില്‍ റീപ്പോ നിരക്ക് 4 ശതമാനം തന്നെ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് റീപ്പോ നിരക്ക് 4 ശതമാനമായി റിസര്‍വ് ബാങ്ക് നിലനിര്‍ത്തുന്നത്. സമ്പദ്ഘടനയില്‍ നിന്നും കോവിഡ് ക്ഷീണം പൂര്‍ണമായും വിട്ടുമാറുന്നതുവരെ ഉദാരനയം തുടരുമെന്ന് റിസര്‍വ് ബാങ്ക് സൂചിപ്പിച്ചിട്ടുണ്ട്.
മാര്‍ച്ചില്‍ പണപ്പെരുപ്പം കൂടാനുള്ള പ്രധാന കാരണം ഭക്ഷ്യവില ഉയര്‍ന്നതാണ്. പോയമാസം ഭക്ഷ്യോത്പന്നങ്ങളിലെ പണപ്പെരുപ്പം 3.87 ശതമാനത്തില്‍ നിന്നും 4.94 ശതമാനമായി കൂടി. എണ്ണയ്ക്കും കൊഴുപ്പിനുമാണ് പോയമാസം കാര്യമായ വിലവര്‍ധനവുണ്ടായത്. ഇവയുടെ പണപ്പെരുപ്പം 24.92 ശതമാനത്തിലേക്ക് ഉയര്‍ന്നു. മത്സ്യമാംസാദികളുടെ വില 15.09 ശതമാനം കൂടി. മദ്യത്തിന്റെ അംശമില്ലാത്ത പാനീയങ്ങള്‍ക്ക് 14.41 ശതമാനവും ധാന്യങ്ങള്‍ക്ക് 13.25 ശതമാനവും നിരക്ക് വര്‍ധിച്ചു. മുട്ടയുടെ വിലയിലും 10.60 ശതമാനം വിലവര്‍ധനവുണ്ടായി. ഇതേസമയം, പച്ചക്കറി വിലയില്‍ -4.83 ശതമാനം ഇടിവുണ്ടായതായി കേന്ദ്രം അറിയിക്കുന്നു.
വ്യാവസായിക ഉത്പാദന സൂചിക
-3.6 ശതമാനം നെഗറ്റീവ് വളര്‍ച്ചയോടെ 129.4 എന്ന നിലയിലാണ് വ്യാവസായിക ഉത്പാദന സൂചിക ഫെബ്രുവരിയില്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ചിത്രം വിലയിരുത്തിയാല്‍ (ഏപ്രില്‍ - ഫെബ്രുവരി) വ്യവസായ മേഖല -11.3 ശതമാനം ചുരുങ്ങി. കൃത്യം ഒരു വര്‍ഷം മുന്‍പ് 1 ശതമാനം വളര്‍ച്ച വ്യവസായ മേഖലയ്ക്കുണ്ടായിരുന്നു.
ഉത്പാദന, ഖനന മേഖലകളിലെ തകര്‍ച്ചയാണ് ഫെബ്രുവരിയിലെ വ്യാവസായിക സൂചികയ്ക്ക് ക്ഷീണം ചെയ്തത്. ഫെബ്രുവരിയില്‍ ഉത്പാദന മേഖല -3.7 ശതമാനം ചുരുങ്ങി 129.3 എന്ന നിലയിലേക്കെത്തി. ഖനന മേഖല -5.5 ശതമാനം തകര്‍ച്ചയോടെ 116.5 എന്ന നിലയും കണക്കുകളില്‍ കുറിച്ചു. മറുഭാഗത്ത് വൈദ്യുത മേഖല 0.1 ശതമാനം ഉണര്‍വോടെ 153.9 എന്ന നില കൈവരിച്ചത് കാണാം.
ഒരു വര്‍ഷം മുന്‍പ് ഉത്പാദന മേഖല 3.8 ശതമാനവും ഖനന മേഖല 9.6 ശതമാനവും വൈദ്യുത മേഖല 11.5 ശതമാനവും വളര്‍ച്ച കണ്ടെത്തിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications