ഇറാന്‍ തുറമുഖത്ത് രണ്ടരക്കോടി ഡോളർ വിലയുള്ള ഹാർബർ ക്രെയിനുകൾ എത്തിച്ച് ഇന്ത്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇറാനിലെ ചബഹാർ തുറമുഖത്ത്, 25 ദശലക്ഷം ഡോളർ വിലയുള്ള രണ്ട് മൊബൈൽ ഹാർബർ ക്രെയിനുകൾ ഇന്ത്യ എത്തിച്ചു. ഇത്തരം 6 ക്രെയിനുകൾ തുറമുഖത്തിന് കൈമാറാനാണ് ഇറാനുമായുള്ള ധാരണ. ഇറ്റലിയിലെ മാർഖേറ തുറമുഖത്ത് നിന്നും 2021 ജനുവരി 18ന് ചബഹാർ തുറമുഖത്ത് എത്തിച്ച ക്രെയിനുകളുടെ പരീക്ഷണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ഓഹരി വിപണിയിൽ കുതിച്ചുചാട്ടം, സെൻസെക്സ് 834 പോയിന്റ് ഉയർന്നു; നിഫ്റ്റി 14,500 ന് മുകളിൽ

140 മെട്രിക് ടൺ വാഹക ശേഷിയുള്ള വിവിധ ഉദ്ദേശ ഉപകരണമാണ് മൊബൈൽ ഹാർബർ ക്രെയിൻ. ചബഹാറിലെ ഷഹീദ് ബെഹെഷ്തി തുറമുഖത്ത്, ചരക്കുനീക്കം സുഗമമാക്കി നടത്തുന്നതിന് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന് ഈ ക്രെയിനുകൾ സഹായിക്കും.ഷഹീദ് ബെഹെഷ്തി തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ഉള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ക്രെയിനുകൾ കൈമാറിയത്.

ഇറാന്‍ തുറമുഖത്ത് രണ്ടരക്കോടി ഡോളർ വിലയുള്ള ഹാർബർ ക്രെയിനുകൾ എത്തിച്ച് ഇന്ത്യ

 

ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ കോമൺവെൽത്ത് രാജ്യങ്ങൾക്ക് പരസ്പരം ബന്ധപ്പെടുന്നതിന് അനുയോജ്യമായ നയതന്ത്ര സ്ഥലത്താണ് ചബഹാർ തുറമുഖം സ്ഥിതി ചെയ്യുന്നത്. അതേസമയം നേരത്തെ ചബഹാർ-- സഹെദാൻ റെയിൽ പദ്ധതിയിൽ നിന്നും ഇറാൻ ഇന്ത്യയെ ഒഴിവാക്കിയിരുന്നു. പാകിസ്ഥാനെ ഒഴിവാക്കി അഫ്‌ഗാനിൽനിന്ന്‌‌ ബദൽ വ്യാപാരമാർഗം തുറക്കുന്ന റെയിൽ പദ്ധതി നിർമാണവുമായി സഹകരിക്കാന്‍ അമേരിക്കൻ ഉപരോധം ഭയന്ന്‌ ഇന്ത്യ മടിച്ചതോടെയായിരുന്നു ഇറാന്‍റെ നടപടി. എന്നാല്‍ നയതന്ത്ര ബന്ധം തുടരാനുള്ള പദ്ധതിയുടെ ഭാഗമായി ഇറാന്നിലെ ചബഹർ തുറമുഖത്തോടുള്ള പ്രതിബദ്ധത ഒന്നുകൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ഇന്ത്യ പുതിയ നീക്കത്തിലൂടെ.

ഇനി 'അദാനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം'... മൂന്ന് വിമാനത്താവളങ്ങള്‍ക്ക് കരാര്‍ ഒപ്പിട്ടു

പെട്രോൾ വില ഡൽഹിയിൽ ആദ്യമായി 85 രൂപയ്ക്ക് മുകളിൽ, സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ

Read more about: india ഇന്ത്യ
English summary

India delivers 2.5 billion dollar worth of harbor cranes to Iranian ports

India delivers 2.5 billion dollar worth of harbor cranes to Iranian ports
Story first published: Tuesday, January 19, 2021, 19:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X