വില ഇടിയാത്ത സുരക്ഷിതമായ സമ്പാദ്യം എന്ന നിലയിൽ ലോക രാജ്യങ്ങൾ എല്ലാം തന്നെ സ്വർണ്ണം വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് ഇപ്പോൾ. 2024 നവംബറിൽ, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ കൂട്ടായി 53 ടണ്ണോളം സ്വർണം അവരുടെ റിസർവിലേക്ക് ചേർത്തതായി വേൾഡ് ഗോൾഡ് കൗൺസിൽ (WGC) റിപ്പോർട്ട് ചെയ്തു. ഇതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 8 ടൺ സ്വർണമാന് രാജ്യത്തിന്റെ സമ്പത്തായി കൂട്ടിച്ചേർത്തത്.
സ്വർണ്ണം വാങ്ങിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യയുള്ളത്. 2024ൽ, പ്രത്യേകിച്ച് എമർജിംഗ് മാർക്കറ്റിലെ സെൻട്രൽ ബാങ്കുകൾ സ്വർണത്തിന് വലിയ പ്രാധാന്യം നൽകുകയും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തെ പ്രതിരോധിക്കാൻ സ്ഥിരതയുള്ള സമ്പത്ത് ആയി സ്വർണ്ണം ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നത്.
WGCയുടെ 'Central bank gold statistics November 2024' റിപ്പോർട്ട് പ്രകാരം, "2024ന്റെ അവസാന ഘട്ടത്തിൽ സെൻട്രൽ ബാങ്കുകൾ സ്വർണത്തിന് വലിയ പ്രാധാന്യം നൽകിയെന്ന് വ്യക്തമാക്കുന്നു. നവംബർ മാസവും ശക്തമായ സ്വർണ വാങ്ങലുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

എന്നാൽ സ്വർണ വിലയിൽ യു.എസ്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ഇടിവ് ചില സെൻട്രൽ ബാങ്കുകളെ നവംബറിൽ സ്വർണ വാങ്ങാൻ പ്രേരിപ്പിച്ചുവെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ പഠനം വ്യക്തമാക്കുന്നു. നവംബറിൽ RBI 8 ടൺ സ്വർണം കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ ആകെ സ്വർണ സംഭരണി 876 ടണ്ണിൽ എത്തിയിട്ടുണ്ട്. 2024 വർഷത്തിനുള്ളിൽ RBI ആകെ 73 ടൺ സ്വർണം വാങ്ങി. ഏറ്റവുമധികം സ്വർണ്ണം സ്വന്തമാക്കിയ രാജ്യം പോളണ്ട് ആണ്.
സ്വർണ്ണം വാങ്ങിക്കൂട്ടിയ രാജ്യങ്ങൾ പരിശോധിക്കാം
പോളണ്ട്
പോളണ്ടിന്റെ നാഷണൽ ബാങ്ക് (NBP) നവംബറിൽ 21 ടൺ സ്വർണംസ്വന്തമാക്കി കണക്കുകളുടെ പട്ടികയിൽ ഒന്നാമതെത്തി. 2024ൽ ആകെ 90 ടൺ സ്വർണം വാങ്ങിയ പോളണ്ടിന്റെ ആകെ സ്വർണ സംഭരണി ഇപ്പോൾ 448 ടൺ ആണ്.
ഉസ്‌ബെക്കിസ്ഥാൻ
ഉസ്‌ബെക്കിസ്ഥാന്റെ സെൻട്രൽ ബാങ്ക് ജൂലൈക്ക് ശേഷം ആദ്യമായി 9 ടൺ സ്വർണം നവംബറിൽ സ്വന്തമാക്കി. ഇതോടെ രാജ്യത്തിന്റെ ആകെ സ്വർണം 382 ടണ്ണിൽ എത്തി.
ഖസാഖിസ്ഥാൻ
ഖസാഖിസ്ഥാന്റെ സെൻട്രൽ ബാങ്ക് തുടർച്ചയായ രണ്ടാം മാസത്തിലും 5 ടൺ സ്വർണം കൂട്ടിച്ചേർത്ത് ആകെ 295 ടണ്ണിന്റെ സ്വർണ സംഭരണി നേടി
ചൈന
പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം 5 ടൺ സ്വർണം നവംബറിൽ വാങ്ങി. ഇതോടെ 2024ലെ ആകെ വാങ്ങൽ 34 ടണ്ണിൽ എത്തി. ആകെ സ്വർണ സംഭരണി 2,264 ടണ്ണിലേക്കും ഇത് ഉയർന്നു
ജോർദാൻ
ജോർദാന്റെ സെൻട്രൽ ബാങ്ക് ജൂലൈക്ക് ശേഷം ആദ്യമായി 4 ടൺ സ്വർണം കൂട്ടിച്ചേർത്തു. ഇതോടെ 2024ലെ ആകെ വാങ്ങൽ 2 ടണ്ണിലേക്ക് ഉയരുകയും, രാജ്യത്തിന്റെ ആകെ സ്വർണ സംഭരണി 73 ടണ്ണിൽ എത്തുകയും ചെയ്‌തു.
തുർക്കി
തുർക്കിയുടെ സെൻട്രൽ ബാങ്ക് 3 ടൺ സ്വർണം ഈയവസരത്തിൽ കൂട്ടിച്ചേർത്തു
ചെക്ക് റിപ്പബ്ലിക്
ചെക്ക് നാഷണൽ ബാങ്ക് 2 ടൺ സ്വർണം നവംബറിൽ കൂട്ടിച്ചേർത്തു.
ഘാന
ബാങ്ക് ഓഫ് ഘാന 1 ടൺ സ്വർണം നവംബറിൽ കൂട്ടിച്ചേർത്തു. ഇത് അവരുടെ ആകെ സ്വർണ
സംഭരണി 29 ടണ്ണിലേക്ക് ഉയർത്തി.
സിംഗപ്പൂർ
മാനിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ നവംബറിൽ 5 ടൺ സ്വർണം സമ്പാദിക്കുകയും, ഇതോടെ 2024ലെ ആകെ സമ്പാദ്യം 7 ടണ്ണിൽ എത്തുകയും ചെയ്തു.
സെൻട്രൽ ബാങ്കുകളുടെ സ്വർണ നിക്ഷേപം ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടാൻ രാജ്യങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് നേട്ടവും ആഗോള തലത്തിൽ ചർച്ചകൾക്ക് വഴിയൊരുക്കും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications