യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവയ്ക്കാനിരിക്കെയാണ് ഇത്. 15000 യൂറോയ്ക്ക് മുകളിലുള്ള മോഡലുകളുടെ നികുതി 110 ശതമാനത്തില്‍ നിന്നും 40 ശതമാനമായും കാലക്രമേണ 10 ശതമാനമായും കുറയ്ക്കാനാണ് പദ്ധതി. പ്രതിവര്‍ഷം ഏകദേശം 200,000 ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന് (ഐസിഇ) കാറുകള്‍ ഇതനുസരിച്ച് ഇറക്കുമതി ചെയ്യപ്പെടും.
യൂറോപ്യന്‍ കമ്പനികള്‍ക്ക് നേട്ടം
ഫോക്സ്വാഗണ്, റെനോ, സ്റ്റെല്ലാന്റിസ്, മെഴ്സിഡസ്-ബെന്‍സ്, ബിഎംഡബ്ല്യു എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ കമ്പനികളുടെ വിശാലമായ ശ്രേണികള്‍ ഇതോടെ ഇന്ത്യന്‍ നിരത്തിലിറങ്ങും. പ്രീമിയം ബ്രാന്‍ഡുകള്‍ കുറഞ്ഞവിലയ്ക്ക് വില്പന നടത്താനും ഇന്ത്യന്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിക്ഷേപം നടത്തുന്നത് കുറയ്ക്കാനും ഈ കമ്പനികള്‍ക്കാകും.
ഇന്ത്യന്‍ ഉപഭോക്താക്കളെ എങ്ങിനെ ബാധിക്കും
ഫോക്സ്വാഗന്, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളുടെ പ്രീമിയം ഇറക്കുമതി ബ്രാന്റുകള്‍ ഇതോടെ താരതമ്യേന കുറഞ്ഞ വിലയില്‍ ലഭ്യമാകും. മാത്രമല്ല, യൂറോപ്യന്‍ ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന കാറുകളിറക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. നൂതന സുരക്ഷാ സവിശേഷതകള്‍, പ്രകടനം, നിര്‍മ്മാണ നിലവാരം എന്നിവയ്ക്ക് പേരുകേട്ടവയാണ് യൂറോപ്യന്‍ മോഡലുകള്‍.
ഇന്ത്യന്‍ വാഹന വിപണി
ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലാണ്് ഈ തീരുമാനം. ആഭ്യന്തര ബ്രാന്‍ഡുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യം നിലവില്‍ 110 ശതമാനം തീരുവയാണ് ഇറക്കുമതി കാറുകള്‍ക്ക് ചുമത്തുന്നത്. ആഗോള ബ്രാന്‍ഡുകള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടിട്ടും നിരക്ക് കുറയ്ക്കാന്‍ രാജ്യം തയ്യാറായിരുന്നില്ല. അന്തിമരൂപം പ്രാപിക്കുന്ന പക്ഷം തീരുമാനം ഇന്ത്യയുടെ വ്യാപാര, വ്യാവസായിക ഭൂപടം മാറ്റിമറിക്കും.

More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
