അടുത്ത വർഷം ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത് 10 ശതമാനം ശമ്പള വർധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ 2020 10% ശമ്പള വർധനയെന്ന് കണക്കുകൾ വ്യക്തമാക്കി റിപ്പോർട്ടുകൾ പുറത്ത്, ആ​ഗോള, അഡ്വൈസറി, ബ്രോക്കിങ് ആൻഡ് സൊലൂഷൻസ് കമ്പനിയായ വില്ലിസ് ടവേഷ്സ് വാട്സൺ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിയ്ക്കുന്നത്. ഏഷ്യാ പസഫിക്കിലെ 1,128 കമ്പനികളിലായി നടത്തിയ സർവ്വെകൾക്ക് ശേഷമാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. ഇന്ത്യയിൽ നിന്ന് 337 കമ്പനികളും ഈ പഠനത്തിനായി വില്ലിസ് ടവേഷ്സ് വാട്സൺ തിരഞ്ഞെടുത്തിരുന്നു.

 

വരുന്ന 2020 ൽ ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, ചൈന, ഫിലിപ്പൈൻസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിലുള്ളവർ അവരുടെ പരമാവധി ശമ്പള വർധനവ് നേടുമെന്നാണ് പറയുന്നത്. കൂടാതെ പ്രത്യേകമായി ചൂണ്ടിക്കാണിക്കുന്നത് 2019 ലെ ശരാശരി ശമ്പള വർധനയെന്നത് 9.6% മായിരുന്നെന്നാണ്. അടുത്ത 12 മാസത്തെ വരുമാനത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെ സംസാരിച്ചവർ കുറവാണെന്നും റിപ്പോർട്ട് സൂചിപ്പിയ്ക്കുന്നു കൂടാതെ 28% കമ്പനികൾ അടുത്ത വരാൻ പോകുന്ന 12 മാസങ്ങളിലെ വരുമാനത്തെക്കുറിച്ച് ശുഭാപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

അടുത്ത വർഷം ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത് 10 ശതമാനം ശമ്പള വർധനവ്

തൊഴിൽ മേഖലയിൽ വൻ പരിഷ്കാരം, നിശ്ചിതകാല തൊഴിൽ ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

പക്ഷേ , മുൻതവണളിൽ 37% കമ്പനി വ്യക്താക്കളാണ് ഉണ്ടായിരുന്നതെന്ന് പ്രത്യേകം ഓർക്കേണ്ടതാണ്. കൺസ്യൂമർ പ്രൊഡക്ട്, എനർജി, ധനകാര്യ മേഖലകളിൽ നിലവിലുള്ളവർക്ക് 2020 ൽ മാക്സിമം ശമ്പള വർധന ലഭിക്കുമെന്നും കൂടാതെ നിലവില്ഡ 2019 ൽ 8.5% വർധനയുള്ളിടത്ത് 2020 ൽ കുറഞ്ഞത് 9.5% വർധന പ്രതീക്ഷിക്കാമെന്നും കണക്കുകളിലൂടെ വ്യക്തമാക്കി . ധനകാര്യ മേഖലകളിലുള്ളവർക്ക് 2029 ൽ 9% എന്നത് 2020 ൽ എത്തുമ്പോൾ 9.7% എന്നതിലേക്ക് കാര്യങ്ങളെത്തുമെന്നും റിപ്പോർട്ട് സൂചിപ്പിയ്ക്കുന്നു.

English summary

അടുത്ത വർഷം ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത് 10 ശതമാനം ശമ്പള വർധനവ്

India expects a 10% salary hike in next year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X