2026-ൽ ജർമ്മനിയെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയാകും: പുതിയ റിപ്പോർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: 2026-ൽ ഇന്ത്യ ലോകത്തെ നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടന്‍ ആസ്ഥാനമായ സെന്‍റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2034 ആകുമ്പോഴേക്കും ജപ്പാനെ മറികടന്ന് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യക്കു കഴിയുമെന്നും ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് അടിസ്ഥാനമാക്കി 2026-ല്‍ ഇന്ത്യ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറിലെത്തിയേക്കുമെന്നും സിഇബിആർ അഭിപ്രായപ്പെടുന്നു. 2019-ലാണ് ഇന്ത്യ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായത്.

അടുത്ത 15 വർഷത്തിനുള്ളിൽ തന്നെ ജപ്പാനും ജർമ്മനിയും ഇന്ത്യയും മൂന്നാം സ്ഥാനത്തിനായി മത്സരിക്കുന്നതായിരിക്കുമെന്നും എന്നാൽ 2024-ല്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കുമെന്ന മോദി സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറാന്‍ 2 വര്‍ഷം വൈകുമെന്നും സെന്‍റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസർച്ചിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുണ്ട്. 'വേള്‍ഡ് ഇക്കണോമിക് ലീഗ് ടേബിള്‍ 2020’ എന്ന് പേരിട്ട റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങൾ സിഇബിആർ പറയുന്നത്. സെപ്‌റ്റംബറിൽ അവസാനിച്ച സാമ്പത്തികപാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 4.5 ശതമാനമായത് തിരിച്ചടിയാണ്.

ക്രെഡിറ്റ് കാർഡുകൾ വില്ലനാവുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്ക്രെഡിറ്റ് കാർഡുകൾ വില്ലനാവുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്

2026-ൽ ജർമ്മനിയെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയാകും: പുതിയ റിപ്പോർട്ട്

കൂടുതൽ കരുത്തുറ്റ സാമ്പത്തിക പരിഷ്‌കരണ നടപടികൾ ഇന്ത്യയ്‌ക്ക് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ നിലവിലെ സാമ്പത്തിക വളർച്ച നിരക്കിൽ 2024-25-ഓടെ 5 ട്രില്യൺ യുഎസ് ഡോളർ ജിഡിപി ലക്ഷ്യത്തിലെത്തുന്നത് ചോദ്യം ചെയ്യപ്പെടാത്തതാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ സി രംഗരാജൻ പറഞ്ഞു.

Read more about: india ഇന്ത്യ
English summary

2026-ൽ ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയാകും: പുതിയ റിപ്പോർട്ട് | india fourth largest economy 2026 report

india fourth largest economy 2026 report
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X