ഇന്ത്യയിലെ സ്വർണ വില ഇന്നും ശക്തമായ കുതിപ്പിലാണ്. ആഭരണപ്രേമികൾക്ക് നിരാശയുണ്ടാക്കുന്ന വാർത്തയാണിത്. സ്വർണ വിലയിലെ ഈ കുതിപ്പ് ഇന്ത്യൻ വിപണിയിൽ അപ്രതീക്ഷിത ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടർന്നെങ്കിലും ഇന്ന് 22 കാരറ്റ് സ്വർണം പവന് 560 രൂപയാണ് ഉയർന്നത്. ഇന്ത്യയിൽ ഉത്സവ സീസൺ ആരംഭിച്ചതു മുതലാണ് സ്വർണ വിലയിൽ കുത്തനെ ഉയർന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 3,654 ഡോളറിൽ കൂടുതലായി ഉയർന്നു. ഈ റെക്കോർഡ് കുതിപ്പ് തുടർച്ചയായ നാലാമത്തെ ആഴ്ചയിലെ നേട്ടത്തിലെത്തി. അതേസമയം, എംസിഎക്സ് സ്വർണം ഇപ്പോഴും അതിന്റെ എക്കാലത്തെയും ഉയർന്ന നിരക്കായ 1,09,656 രൂപയ്ക്ക് അടുത്താണ് വ്യാപാരം നടത്തുന്നത്.

ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
ഇന്നും ഇന്ത്യയിൽ സ്വർണ വില വമ്പൻ കുതിപ്പിലേക്ക് എത്തിയിരിക്കുന്നു. 22 കാരറ്റ്, 24 കാരറ്റ്, 18 കാരറ്റ് തുടങ്ങിയ വിവിധ പരിശുദ്ധിയുള്ള സ്വർണ വിലയിൽ കുതിപ്പുണ്ടായിട്ടുണ്ട്. ഇന്നത്തെ വില നിരക്ക് അറിയാം;
24 കാരറ്റ് സ്വർണം ഗ്രാമിന് 77.10 രൂപ ഉയർന്ന് 11,128 രൂപയിലെത്തി. ഒരു പവൻ്റെ വില 616.80 രൂപ ഉയർന്ന് 89,024 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 771 രൂപ ഉയർന്ന് 1,11,280 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 7,710 രൂപ ഉയർന്ന് 11,12,800 രൂപയായി.
22 കാരറ്റ് സ്വർണം ഒരു ഗ്രാമിൻ്റെ വില 70 രൂപ ഉയർന്ന് 10,200 രൂപയായി. ഒരു പവൻ്റെ വില 560 രൂപ ഉയർന്ന് 81,600 രൂപയായി. 10 ഗ്രാമിൻ്റെ വില 700 രൂപ ഉയർന്ന് 1,02,000 രൂപയായി. 100 ഗ്രാമിന്റെ വില 7,000 രൂപ ഉയർന്ന് 10,20,000 രൂപയായി.
18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വില 58 രൂപ ഉയർന്ന് 8346 രൂപയായി. ഒരു പവന് 464 രൂപ ഉയർന്ന് 66,768 രൂപയായി. 10 ഗ്രാമിന് 580 രൂപ ഉയർന്ന് 83,460 രൂപയും, 100 ഗ്രാമിന് 5,800 രൂപ ഉയർന്ന് 8,34,600 രൂപയുമായി ഉയർന്നിട്ടുണ്ട്.
ഇന്ത്യയിൽ വെള്ളി വില ഇന്നലെ ഗ്രാമിന് 129.90 രൂപ ഉയർന്ന് 1,29,900 രൂപ ആയിരുന്നു. ഇന്ന് കിലോഗ്രാമിന് 132 രൂപ ഉയർന്ന് 1,32,000 രൂപയായി ഉയർന്നു.
സ്വർണ വില കുതിക്കാൻ കാരണം
രാജ്യാന്തരവില 3,631 ഡോളറിൽ നിന്ന് ഔൺസിന് 3,653 ഡോളറിലെത്തി. ഇന്ന് 19 ഡോളറാണ് ഉയർന്നിരിക്കുന്നത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത ഉയർന്നതാണ് സ്വർണവില താഴെയിറങ്ങാതെ കുതിക്കാൻ കാരണമായത്. ഇതാണ് ഇന്ത്യയിലും സ്വർണ വില നേട്ടത്തിലേക്ക് എത്തിയത്. ഇതോടെ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡും ഉയർന്നിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications