India gold rate: രാജ്യത്തെ സ്വർണവില എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് മുകളിലേക്ക് കുതിക്കുകയാണ്. നവംബർ മാസത്തിൽ മാത്രം ഏകദേശം 6000 രൂപയാണ് പവന് കൂടിയത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ അത് പുതിയ റെക്കോർഡ് ആയിരിക്കും. ആഗോള സ്വർണവിലയിലുണ്ടായ മാറ്റമാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. യുഎസ് ഡോളർ നിരക്കുകളിലെ ഇടിവും ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്‍റെ രാഷ്ട്രീയ അനിശ്ചിതത്വവും സ്വർണ്ണ വില കുതിച്ചുയരുന്നതിന് പിന്തുണ നൽകുന്നുണ്ടെന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്.
ഇന്നത്തെ സ്വർണവില
രാജ്യത്ത് സ്വര്‍ണവില 1000 രൂപ വര്‍ധിച്ച് ഒരു പവന് 95,200 രൂപയായി വില. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 11,900 രൂപയായി. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,982 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,737 രൂപയാണ് വില. നവംബർ 5-ആം തീയ്യതിയാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 89,080 രൂപ. ആ വിലയിൽ നിന്നും ഇുതവരെ 6,120 രൂപയാണ് ഒരുപവന് കൂടിയത്.
കുതിപ്പിന് പിന്നിലെ കാരണം
അടുത്ത മാസം നടക്കുന്ന യുഎസ് ഫെഡ് മീറ്റിംഗിൽ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാനുള്ള സാധ്യത 87% ആയി ഉയർന്നിട്ടുണ്ട്. യുഎസ് ഡോളർ നിരക്കുകളിലെ ഇടിവും ട്രംപ് ഭരണകൂടം മൂലമുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും സ്വർണ്ണ വില കുതിച്ചുയരുന്നതിന് പിന്തുണ നൽകുന്നുണ്ടെന്ന് വിദഗ്ദർ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ട്രംപ് മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം താൽക്കാലികമായി നിർത്താനും പൗരന്മാരല്ലാത്തവർക്കുള്ള ഫെഡറൽ ആനുകൂല്യങ്ങൾ പിൻവലിക്കാനുമുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനുശേഷം, രാഷ്ട്രീയ അനിശ്ചിതത്വം സ്വർണ്ണത്തിന് പിന്തുണ നൽകിയിട്ടുണ്ട്, ഈ നീക്കങ്ങൾ വിശാലമായ അനിശ്ചിതത്വത്തിന് ആക്കം കൂട്ടി. 100 ലെവലിനു മുകളിൽ നിലനിർത്താൻ പാടുപെടുന്ന യുഎസ് ഡോളർ സൂചികയിലെ ബലഹീനത, സ്വർണ്ണത്തിന്റെ ഉയർച്ചയെ പിന്തുണയ്ക്കുന്ന ഏറ്റവും ശക്തമായ ഉത്തേജകങ്ങളിലൊന്നായി തുടരുന്നുണ്ട് എന്ന് മാർക്കറ്റ് വിദഗ്ധർ പറയുന്നു.
പ്രാദേശികമായ ഉത്സവങ്ങളും വിവാഹ സീസണും സ്വർണവിലയെ മുകളിലേക്ക് ഉയർത്താറുണ്ട്. നവംബർ ആദ്യത്തിനും ഡിസംബർ മധ്യത്തിനും ഇടയിൽ പൊതുവിൽ കല്യാണങ്ങൾ കൂടുതലാണ്. അതുകൊണ്ടുതന്നെ ആഭരണങ്ങൾക്ക് ഡിമാന്‍റ് കൂടും. ഇത് സ്വർണവിലയെ സ്വാധീനിക്കുന്നു.
വിവിധ നഗരങ്ങളിലെ സ്വർണവില
ന്യൂഡൽഹി: 10 ഗ്രാമിന് ₹ 1,27,130
മുംബൈ: 10 ഗ്രാമിന് ₹ 1,27,350
കൊൽക്കത്ത: 10 ഗ്രാമിന് ₹ 1,27,180
ചെന്നൈ: 10 ഗ്രാമിന് ₹ 1,27,720
ബെംഗളൂരു: 10 ഗ്രാമിന് ₹ 1,27,450
ഹൈദരാബാദ്: 10 ഗ്രാമിന് ₹ 1,27,550
1 പവൻ വാങ്ങാൻ
ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,01,930 രൂപ നൽകേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications