രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ലോകത്തിന്‍റെ ഏതൊക്കെ കോണുകളിൽ ഇന്ത്യക്കാരുണ്ടോ അവരെല്ലാം സൂര്യനസ്തമിക്കാത്ത രാജ്യത്തെ തോൽപ്പിച്ച് നേടിയ സ്വാതന്ത്ര്യത്തെ അഭിമാനത്തോടെ ആഘോഷിക്കും. 2025-ൽ ഇന്ത്യ ആഘോഷിക്കുന്നത് 79-ആമത് സ്വാതന്ത്ര്യദിനമാണോ, അതോ 78-ആമത്തെ സ്വാതന്ത്ര്യദിനമാണോ..? 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ആ സംഭവത്തിന്‍റെ ഒന്നാം വാർഷികം 1948 ഓഗസ്റ്റ് 15 ന് ആഘോഷിച്ചു. അങ്ങനെ, 2025 ൽ സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ തികയുന്നു. എന്നിരുന്നാലും, 1947 ൽ ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷം നടന്നതിനാൽ, 2025 ൽ ഇന്ത്യ ഈ ദിനം ആഘോഷിക്കുന്നത് 79-ആം തവണയായാരിക്കും. അതായത് 2025-ൽ ഇന്ത്യ 79-ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കും. സ്വാതന്ത്ര്യത്തിന്‍റെ 78 വർഷങ്ങൾ അടയാളപ്പെടുത്തും..
ചരിത്രവും പ്രാധാന്യവും
ഇന്ത്യ സ്വാതന്ത്ര്യം നേടിയത് നിരവധി ദേശസ്നേഹികളുടെ ജീവത്യാഗത്തിലൂടെയും, ഐക്യത്തിലൂടെയും, സമര വീര്യത്തിലൂടെയുമാണ്. 200 വർഷത്തിലേറെ നീണ്ടുനിന്ന കോളനിവൽക്കരണത്തിനുശേഷം, 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. 1857 ലെ കലാപത്തോടെയാണ് ചെറുത്തുനിൽപ്പിന്‍റെ ആദ്യ തീപ്പൊരി ആരംഭിച്ചത്.
1920-ഓടെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ പ്രസ്ഥാനം ശക്തി പ്രാപിച്ചു. സ്വാതന്ത്ര്യത്തിലേക്കുള്ള അവസാന ചുവടുവയ്പ്പ് 1947 ജൂലൈ 4 ന് ബ്രിട്ടീഷ് പാർലമെന്‍റിൽ ഇന്ത്യൻ സ്വാതന്ത്ര്യ ബിൽ അവതരിപ്പിച്ചതോടെയാണ്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ഔദ്യോഗികമായി സ്വതന്ത്രമായി.
സ്വാതന്ത്ര്യം നേടിയതിന് ശേഷം ആദ്യത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജവഹർലാൽ നെഹ്‌റു ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. അതിനുശേഷം എല്ലാ പ്രധാനമന്ത്രിമാരും ചെയ്ത ഒരു കാര്യമാണിത്. തുടർന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തും. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ നിരവധി സുപ്രധാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ചെങ്കോട്ട ഇന്ന് സ്വാതന്ത്ര്യ സമരങ്ങളുടെ ശക്തമായ പ്രതീകമാണ്.

ഒരിക്കലും മറക്കരുത്
നമ്മളിൽ പലരും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് അതിന്‍റെ ആഴമേറിയ അർത്ഥത്തെക്കുറിച്ച് പൂർണ്ണമായി ചിന്തിക്കാതെയാണ്. എന്നാൽ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗങ്ങളെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് ഓരോ സ്വാതന്ത്ര്യദിനങ്ങളും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവർ നമുക്ക് ഐക്യത്തിന്‍റേയും നിശ്ചയദാർഢ്യത്തിന്‍റേയും പ്രധാന്യം എന്താണ് എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നു.
വലിയ ലക്ഷ്യത്തിനായി എല്ലാവരും ഒത്തുചേർന്നാൽ അത് നേടിയെടുക്കാൻ സാധിക്കുമെന്നും അവർ നമ്മളെ പഠിപ്പിച്ചു. അതായത് സ്വാതന്ത്ര്യദിനം എന്നത് ഭൂതകാലത്തെ ഓർമ്മിക്കുക മാത്രമല്ല, ഇന്ന് നമുക്കുള്ള സ്വാതന്ത്ര്യത്തെ വിലമതിക്കുകയും അതുമായി ബന്ധപ്പെട്ട കടമകൾ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്. പൗരന്മാരെന്ന നിലയിൽ, ദയയും കരുതലും ഐക്യവും പുലർത്തുന്നതിലൂടെ സ്വാതന്ത്ര്യത്തിന്‍റെ യഥാർത്ഥ അർത്ഥം നാം പ്രതിഫലിപ്പിക്കണം. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരത്തെ ആഘോഷിക്കുകയും ചെയ്യുക.
പങ്കുവെക്കാൻ സ്വാതന്ത്ര്യദിനാശംസകൾ
സ്വാതന്ത്ര്യദിനാശംസകൾ! നമ്മുടെ പതാകയുടെ നിറങ്ങൾ നമ്മുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ ത്യാഗങ്ങളെ ഓർമ്മിപ്പിക്കട്ടെ..
സ്വാതന്ത്ര്യദിനാശംസകൾ! സ്വാതന്ത്ര്യത്തിൻ്റെ ആത്മാവ് നിങ്ങളുടെ ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറയ്ക്കട്ടെ..
സ്വാതന്ത്ര്യവും ഐക്യവും ഉയർത്തിപ്പിടിക്കാൻ ഈ സ്വാതന്ത്ര്യദിനം നമ്മെ പ്രചോദിപ്പിക്കട്ടെ..
ഹൃദയം നിറഞ്ഞ് നമുക്ക് ആശംസിക്കാം സ്വാതന്ത്ര്യദിനം..
സ്വാതന്ത്ര്യദിന ഉദ്ധരണികൾ
സ്വരാജ്യം എൻെറ ജന്മാവകാശമാണ്. ഞാൻ അത് നേടുകതന്നെ ചെയ്യും - ബാലഗംഗാധര തിലകൻ
ഒരു വ്യക്തി മരിച്ചേക്കാം. എന്നാല്‍ ആശയം മരണശേഷവും നിലനില്‍ക്കുകയും ആയിരങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്യും - സുഭാഷ് ചന്ദ്രബോസ്
സ്വാതന്ത്ര്യം ഒരിക്കലും വിലകൊടുത്ത് വാങ്ങാന്‍ സാധിക്കില്ല, അത് ജീവശ്വാസമാണ് - മഹാത്മാഗാന്ധി
ബോംബുകളും തോക്കുകളുംകൊണ്ട് വിപ്ലവം നടത്താനാവില്ല. വിപ്ലവത്തിന്റെ വാള്‍ മൂര്‍ച്ച കൂട്ടേണ്ടത് ആശയങ്ങളുടെ ഉരകല്ലിലാണ്- ഭഗത് സിംഗ്
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications