ദില്ലി: ലോകം മുഴുവന്‍ വൈദ്യുത വാഹനങ്ങളിലേക്ക് വരും കാലങ്ങളില്‍ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം ഇന്ധനങ്ങളുടെ ലഭ്യത ഇനി എത്രകാലം ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല. അത് മാത്രമല്ല, അന്തരീക്ഷ മലിനീകരണവും വലിയ പ്രതിസന്ധിയാണ്.
വരും വര്‍ഷങ്ങളില്‍ ലോകത്തിലെ വൈദ്യുത വാഹന നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറും എന്നാണ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്. നിലവില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ നിര്‍മാണ ചെലവാണുള്ളത്. ഇത് വരുംകാലങ്ങളില്‍ കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലിഥിയം അയോണ്‍ ബാറ്ററികളുടെ വില കുറയുമ്പോള്‍ വൈദ്യുത വാഹനങ്ങളുടെ നിര്‍മാണ ചെലവും കുറയും. ഇപ്പോള്‍ പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളേക്കാള്‍ ഉയര്‍ന്ന വിലയാണ് വൈദ്യുത വാഹനങ്ങള്‍ക്കുള്ളത്.
വൈദ്യുത വാഹനങ്ങളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. വൈദ്യുത വാഹനങ്ങളുടെ കാര്യത്തില്‍ ബദല്‍ സാങ്കേതികവിദ്യകളുടെ സാധ്യതയും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ആമസോണ്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.
വൈദ്യുത വാഹനങ്ങളുടെ ഉത്പാദനം കൂട്ടണം എന്ന നിര്‍ദ്ദേശമാണ് വാഹന നിര്‍മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നതാണ് പ്രതീക്ഷ . അതിലും അപ്പുറം, പെട്രോളിയം ഇന്ധനങ്ങളുടെ ഇറക്കുമതിയിലെ രാജ്യത്തിന്റെ പരാശ്രയത്വം അവസാനിപ്പിക്കാനും ഇതുവഴി സാധിക്കും .
എട്ട് ലക്ഷം കോടിയിലധികം രൂപയുടെ അസംസ്കൃത എണ്ണയാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത് എന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്. അടുത്ത നാലോ അഞ്ചോ വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട് . രാജ്യത്തിന്റെ സമ്പദ്ഘടനയെ വലിയ രീതിയില്‍ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഈ സാഹചര്യത്തില്‍ ബദല്‍ ഊര്‍ജ്ജ സാധ്യതകള്‍ തേടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു .
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
