ദില്ലി: ഇന്ത്യയും ഇസ്രായേലും യുഎഇയും ആദ്യമായി സംയുക്ത ത്രികക്ഷി കരാര്‍ ഒപ്പുവച്ചു. ഇസ്രായേലും യുഎഇയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം ആദ്യമായാണ് ഇത്തരമൊരു കരാര്‍. ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്തോ-ഇസ്രായേല്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആണ് ത്രികക്ഷി കരാറിന് മുന്‍കൈ എടുത്തത്. ഇസ്രായേല്‍ കമ്പനിയായ ഇകോപ്പിയ യുഎഇയിലെ പ്രൊജക്ടുകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുക എന്നതാണ് കരാറിന്റെ ഉള്ളടക്കം. റോബോട്ടിക് സോളാര്‍ ക്ലീനിങ് ടെക്നോളജി ഇകോപ്പിയ ഇന്ത്യയില്‍ നിര്‍മിക്കും. ശേഷം അവ യുഎഇയിലെ സുപ്രധാന പ്രൊജക്ടില്‍ ഉപയോഗിക്കുമെന്ന് ഇസ്രായേല്‍ എംബസി അറിയിച്ചു.

ഇസ്രായേലിലെ പ്രധാന കമ്പനിയാണ് ഇകോപ്പിയ. പുനരുപയോഗ ഊര്‍ജ മേഖലയിലാണ് കരാര്‍ നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് യുഎഇയും ഇസ്രയേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. അമേരിക്ക മധ്യസ്ഥത വഹിച്ചതിനെ തുടര്‍ന്നാണ് ബന്ധം സ്ഥാപിക്കപ്പെട്ടത്. ഗള്‍ഫ് മേഖലയില്‍ യുഎഇയുമായി അടുക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. അറബ് ലോകത്തെ മൂന്നാമത്തെ രാജ്യവും. യുഎഇക്ക് മുമ്പ് ഈജിപ്തും ജോര്‍ദാനുമാണ് ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച അറബ് രാജ്യങ്ങള്‍.
ഇസ്രായേലും യുഎഇയും ബന്ധം സ്ഥാപിച്ചതിന് പിന്നാലെ വ്യാപാര-വാണിജ്യ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ രണ്ട് രാജ്യങ്ങളുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. തുടര്‍ന്നാണ് മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് സാമ്പത്തിക-വാണിജ്യ മേഖലയില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ആദ്യ പടിയാണ് ത്രികക്ഷി സഹകരണ കരാര്‍. 2030 ആകുമ്പോഴേക്കും 11000 കോടി ഡോളറിന്റെ സഹകരണ കരാറാണ് മൂന്ന് രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
