പാചകവാതക ക്ഷാമത്തില്‍ നട്ടം തിരിയുന്ന ഇന്ത്യയ്ക്ക് ആശ്വാസമായി രണ്ട് ടാങ്കറുകള്‍ എല്‍പിജിയുമായി ഹോര്‍മുസ് കടലിടുക്ക് കടന്നു. ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ശിവാലിക്,നന്ദാദേവി കപ്പലുകളാണ് രാജ്യത്തേയ്ക്ക് നീങ്ങുന്നത്. ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലേയ്ക്കുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടിരുന്നു.

ഇതോടെ പാചകവാതകക്ഷാമം രൂക്ഷമായി. പശ്ചിമേഷ്യയില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഇന്ധനം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലെത്തുന്നത്. ഇസ്രായേല്‍,അമേരിക്ക സഖ്യകക്ഷികളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇറാന് ഈ കടലിടുക്കില്‍ ഗതാഗതം സ്തംഭിപ്പിച്ചു. ഇതോടെ രാജ്യത്തെ പാചക വിതരണം തടസ്സപ്പെട്ടു.
ആഭ്യന്തര ഇന്ധന ഉപഭോഗത്തിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
ഇന്ത്യയ്ക്ക് ഇളവ്
ഇറാന് പ്രത്യേക അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ടാങ്കറുകള്‍ ഹോര്‍മുസ് കടന്നത്. ഇറാനും ആ പ്രദേശത്തെ മറ്റ് രാജ്യങ്ങളും നല്കിയ സഹകരണത്തോടെയാണ് യാത്ര സാധ്യമായതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ നേതൃത്വവും ഇറാനിയന്‍ നേതൃത്വവും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.
പശ്ചിമേഷ്യന്‍ പ്രതിസന്ധി ഉടലെടുത്തതിന് ശേഷം വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇറാന് വിദേശകാര്യമന്ത്രിയുമായി നിരവധി തവണ ഫോണ്‍ സംഭാഷണം നടത്തി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന് പ്രസിഡന്റുമായി ചര്‍ച്ച നടത്തി.
എല്‍പിജി ക്ഷാമം തീരുമോ?
ഇന്ത്യയിലേക്കെത്തുന്ന ശിവാലിക്ക് 40,000 മെടിക് ടണ്‍ പാചകവാതകവും നന്ദാദേവി ഏകദേശം അത്രമാത്രം ചരക്കും വഹിക്കുന്നു. കൂടാതെ ഒമാനില്‍ നിന്ന് ആഫ്രിക്കയിലേക്ക് പെട്രോള്‍ കൊണ്ടുപോകുന്ന ജഗ് പ്രകാശ് എന്ന മറ്റൊരു ഇന്ത്യന്‍ കപ്പലും ഹോര്‍മുസിന് കിഴക്കുവശത്ത് നിന്ന് യാത്ര തുടങ്ങിയിട്ടുണ്ട്.
ഈ കപ്പലുകള്‍ ഇന്ത്യയിലെ പാചകവാതക ക്ഷാമം പൂര്‍ണ്ണമായി പരിഹരിക്കുമോ എന്ന ചോദ്യം അപ്രസക്തമാണ്. ശിവാലിക് ഏകദേശം നാല്പതിനായിരം ടണ്‍ വാതകം കൊണ്ടുവരുമ്പോള്‍ നന്ദാദേവിയും ഏകദേശം അത്രതന്നെ ചരക്ക് വഹിക്കുന്നു. അതായത് രണ്ട് കപ്പലുകളും ചേര്‍ന്ന് ഏകദേശം എഴുപതിനായിരം മുതല്‍ എണ്‍പതിനായിരം ടണ്‍ വരെ പാചകവാതകം ഇന്ത്യയിലെത്തിക്കും.
എന്നാല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷ ഉപഭോഗം ഏകദേശം മുപ്പത്തിയൊന്നു ദശലക്ഷം ടണ്ണാണ്. മാസത്തില്‍ ഏകദേശം രണ്ടര മില്യണ്‍ ടണ്ണും ദിവസേന ഏകദേശം എണ്‍പത്തയ്യായിരം മുതല്‍ തൊണ്ണൂറായിരം വരെ ടണ്ണും. അതിനാല്‍ ഈ രണ്ട് കപ്പലുകള്‍ കൊണ്ടുവരുന്ന വാതകം ഏകദേശം ഒരു ദിവസത്തെ ആവശ്യത്തിനും താഴെയായിരിക്കും. രാജ്യത്തെ പാചകവാതക ക്ഷാമം ഇതിലൂടെ പരിഹരിക്കാനാവില്ലെന്ന് സാരം.
ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ ഏകദേശം അറുപത് മുതല്‍ അറുപത്തിയഞ്ച് ശതമാനം വരെ വാതകം വിദേശത്തുനിന്നാണ് എത്തുന്നത്. അതില്‍ ഭൂരിഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴി പശ്ചിമേഷ്യയില്‍ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ കടല്‍പാതകളിലൊന്നായ ഈ പാതയില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ വിതരണ ശൃംഖലയില്‍ വന്‍ പ്രതിസന്ധി രൂപപ്പെടുന്നു. അതിനാല്‍ ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് നല്ലൊരു സൂചനയാണ്.
ഗള്‍ഫ് വ്യാപാര, തുറമുഖ, സമുദ്രോര്ജ കപ്പലുകളില്‍ ഏകദേശം ഇരുപത്തിമൂന്നായിരം ഇന്ത്യന്‍ നാവികര്‍ ജോലി ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
More From GoodReturns

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications