പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുൻ റിസർവ് ബാങ്ക് ഗവർണറുമായ രഘുറാം രാജനുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ചർച്ച നടത്തി. ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധരുമായി രാഹുൽ ഗാന്ധി നടത്തുന്നു സംവാദ പരമ്പരയുടെ ആദ്യ ഘട്ടമായിരുന്നു ഇത്. ചർച്ചയിൽ ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ പാവപ്പെട്ടവരെ സംരക്ഷിക്കാൻ 65,000 കോടി രൂപയുടെ പാക്കേജ് ആവശ്യമാണെന്ന് രഘുറാം രാജൻ പറഞ്ഞു.
ലോക്ക്ഡൗൺ നീട്ടുന്നത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് ഗുണം ചെയ്യില്ലെന്നും ലോക്ക്ഡൌൺ എന്നെന്നേക്കുമായി തുടരാനാവില്ലെന്നും സർക്കാർ ഇതിന് ഒരു അവസാനം കാണുകയും കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുകയും വേണമെന്ന് രഘുറാം രാജൻ പറയുന്നു. ദരിദ്രരായ ജനങ്ങളെ സഹായിക്കാൻ ഇന്ത്യ എന്ത് ചെയ്യണമെന്ന രാഹുലിന്റെ ചോദ്യത്തിന് മറുപടിയായി ദരിദ്രരെ സഹായിക്കാൻ ഇന്ത്യയ്ക്ക് 65,000 കോടി രൂപയുടെ ബജറ്റ് ആവശ്യമാണെന്നും രാജൻ പറഞ്ഞു.

കോവിഡ് -19 ന് ശേഷമുള്ള ഇന്ത്യയ്ക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്ന ചോദ്യത്തിന് ? രാജ്യങ്ങൾക്ക് ഈ സാഹചര്യം മുതലെടുക്കാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വ്യവസായത്തിന് അവസരങ്ങൾ കണ്ടെത്താൻ കഴിയുമെന്നും രഘുറാം രാജൻ മറുപടി പറഞ്ഞു.
ലോക്ക്ഡൌൺ നീട്ടിയാൽ പാവപ്പെട്ടവരെ സംരക്ഷിക്കാനും അവർക്ക് ഭക്ഷണം നൽകാനുമുള്ള ത്രാണി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കില്ലെന്നും . ലോക്ക്ഡൗൺ നീട്ടുന്നത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ ആയതോടെ രാജ്യത്തെ നിരവധി പേർക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടു. ഒരുപാട് ആളുകൾക്ക് അവരുടെ ജോലി നഷ്ടപ്പെട്ടുവെന്നും രാജൻ പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും ലോക്ക്ഡൗണിന് ശേഷം അത് കൂടുതൽ സങ്കീർണമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications