ദില്ലി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൊവിഡിന് മുൻപത്തെ അവസ്ഥയിലെത്താൻ എട്ട് മുതൽ 10 ശതമാനം വരെ വളർച്ച കൈവരിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ദർ. മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 9.5ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ആർബിഐ പ്രതീക്ഷ.

ഐഎംഎഫ് ബുധനാഴ്ച ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 9.5 ശതമാനമായി കുറച്ചിരുന്നു.നേരത്തേ 12.5 ശതമാനമായിരുന്നു പ്രവചിച്ചിരുന്നത്. ഈ നിരക്കുകളിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൊവിഡിന് മുൻപുള്ള സാഹചര്യത്തിലേക്ക് മാറാൻ സാധിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. .
നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചാ നിരക്ക് 10.5 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മുതിർന്ന സാമ്പത്തിക വിദഗ്ദൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. മാക്രോ തലത്തിലുള്ള നിരവധി ഉയർന്ന ആവൃത്തി സൂചകങ്ങൾ യഥാർത്ഥത്തിൽ വി-പാറ്റേണുകൾ പ്രദർശിപ്പിക്കുന്നുണ്ട്. മഹാമാരിക്കിടയിൽ രണ്ട് പാദങ്ങളിൽ തുടർച്ചയായി പോസിറ്റി വളർച്ച പ്രകടിപ്പിച്ച ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഇപ്പോഴത്തെ നിരക്കിൽ ഇന്ത്യയ്ക്ക് തിരിച്ച് വരവ് സാധ്യമാണെന്ന് എസ്ബിഐ ചീഫ് എകണോമിക് അഡ്വൈസർ സൗമ്യ കാന്തി ഘോഷ് പ്രതികരിച്ചു. ചില വളർച്ചാ സൂചനകങ്ങൾ കൊവിഡ് കാലത്തിന് മുൻപുള്ള തലത്തിലേക്ക് വളർച്ച കൈവരിക്കുമെന്നതിനുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ കൊവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് എപ്പോൾ എത്താൻ സാധിക്കുമെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇതിനായി കൂടുതൽ സമയം എടുത്തേക്കാമെന്നും വിദഗ്ദർ ആശങ്ക പ്രകടിപ്പിച്ചു.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications