മുംബൈ: അമേരിക്കയില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങുകയാണ് ഇന്ത്യ. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. 2020ല്‍ ഇത് ചൈനയായിരുന്നു. ചൈനയെ പിന്തള്ളി ഇന്ത്യ അമേരിക്കന്‍ എണ്ണയെ ആശ്രയിക്കുകയാണ്. മറ്റൊരു പ്രധാന കാര്യം, ഗള്‍ഫ് എണ്ണയില്‍ നിന്ന് അകലുകയാണ് ഇന്ത്യ. വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി അറേബ്യ തള്ളിയതാണ് പുതിയ നീക്കത്തിന് കാരണം. ഇന്ത്യ പുതിയ തീരുമാനങ്ങള്‍ എടുത്തത് സൗദി അറേബ്യയ്ക്ക് തിരിച്ചടിയാകും.

പ്രതിദിനം 421000 ബാലല്‍ എണ്ണയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്നത്. 2021ലെ ആദ്യ മൂന്ന് മാസത്തെ കണക്കാണിത്. 2020ല്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് പ്രതിദിനം 287000 ബാരല്‍ എണ്ണയാണ് വാങ്ങിയിരുന്നത്. സൗദിയുമായി ഉടക്കിയതിനെ തുടര്‍ന്നാണ് ഇന്ത്യ ബദല്‍മാര്‍ഗം തേടിയത്. അമേരിക്കന്‍ എണ്ണ വാങ്ങുന്നത് 2019നേക്കാള്‍ 26 ശതമാനം 2020ല്‍ ഇന്ത്യ കൂട്ടിയിരുന്നു. ഈ വര്‍ഷം വാങ്ങല്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.
അമേരിക്കന്‍ കയറ്റുമതിയുടെ പത്ത് ശതമാനം എണ്ണ ഇന്ത്യയിലേക്കാണ്. ഇന്ത്യയ്ക്ക് ശേഷം ദക്ഷിണ കൊറിയയും ചൈനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അമേരിക്കയില്‍ നിന്ന് ദക്ഷിണ കൊറിയ വാങ്ങുന്നത് പ്രതിദിനം 313000 ബാരല്‍ എണ്ണയാണ്. ചൈനയാകട്ടെ 295000 ബാരല്‍ എണ്ണയും.
40 വര്‍ഷം അമേരിക്ക എണ്ണ കയറ്റുമതി നിരോധിച്ചിരുന്നു. ഈ നിരോധനം നീക്കിയത് 2016ലാണ്. തുടര്‍ന്നാണ് ഇന്ത്യ അമേരിക്കന്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയത്. നാല് വര്‍ഷം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി. അമേരിക്കന്‍ ഉപരോധം നീങ്ങിയാല്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതിനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
