ഇന്ത്യ- പാക് പ്രതിസന്ധികൾ ഓരോ ദിവസവും രൂക്ഷമാവുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളെല്ലാം കെട്ട് പൊട്ടി. ഇപ്പോൾ പാക്കിസ്ഥാൻ്റെ ഒരു പ്രസ്താവനയാണ് ഏറെ ചർച്ചയാവുന്നത്. പഹൽഗാം ആക്രമണം സംഭവിച്ചതു മുതൽ ഇതിനു പിന്നിൽ പാക്കിസ്ഥാൻ അല്ല എന്നായിരുന്നു തുടക്കം മുതൽ ഉന്നയിച്ചു കൊണ്ടിരുന്നത്. അതാണ് ഇപ്പോഴും പാക്കിസ്ഥാൻ തുറന്നടിക്കുന്നത്.
അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യ ഒരു സൈനിക നടപടിക്കായി തയ്യാറെടുക്കുന്നുവെന്ന് തങ്ങൾക്ക് വിവരം ലഭിച്ചുവെന്നാണ് പാകിസ്ഥാൻ വാദിക്കുന്നത്. അത്തരമൊരു നീക്കം ഉണ്ടായാൽ അത് വലിയ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ്റെ ഈ വാദത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രതിരോധ ഉദ്യോഗസ്ഥരോട് പറഞ്ഞത് സായുധ സേനയ്ക്ക് തീരുമാനമെടുക്കാൻ "പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം" ഉണ്ടെന്നാണ്.
പഹൽഗാമിലെ ആക്രമണത്തിൽ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്നാണ് ഇപ്പോഴും അവർ അവകാശപ്പെടുന്നത്.
പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട പ്രധാന അപഡേറ്റുകൾ...
പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സർക്കാർ ആക്രമണം നടത്താൻ തയ്യാറെടുക്കുകയാണെന്ന് പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ വ്യക്തമാക്കി.

"പഹൽഗാം സംഭവത്തിൽ പങ്കുണ്ടെന്ന അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളുടെ പേരിൽ അടുത്ത 24-36 മണിക്കൂറിനുള്ളിൽ പാകിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കാൻ ഇന്ത്യ ആസൂത്രണം നടത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ പാകിസ്ഥാന് ലഭിച്ചിട്ടുണ്ട്," എന്നാണ് എക്‌സിലെ ഒരു പോസ്റ്റിൽ മന്ത്രി കുറിച്ചത്.
പാകിസ്ഥാൻ എന്ന രാജ്യം തീവ്രവാദത്തിന്റെ ഇരയാണെന്നും, ഇവിടെ എല്ലാതരം അക്രമങ്ങളെയും നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഇന്ത്യ ഏകപക്ഷീയമായിട്ടാണ് തീരുമാനമെടുത്തത് എന്നാണ് തരാർ വാദിച്ചത്.
ഇന്ത്യ- പാക്കിസ്ഥാൻ പ്രശ്നങ്ങൾ ഗുരുതരമാവുന്നു. അതിനാൽ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഏതൊരു സൈനിക സാഹസികതയ്ക്കും എതിരെ തങ്ങൾ തീർച്ചയായും പ്രതികരിക്കും എന്നും ഏതെങ്കിലും തരത്തിലുള്ള സംഘർഷത്തിന്റെയും അതിന്റെ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം ഇന്ത്യയുടേത് മാത്രമായിരിക്കും" എന്നാണ് പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ പുറത്താക്കൽ, 1960 ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കൽ, ഏപ്രിൽ 27 മുതൽ പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയിരുന്ന എല്ലാ വിസകളും റദ്ദാക്കൽ, അട്ടാരി ലാൻഡ്-ട്രാൻസിറ്റ് പോസ്റ്റ് ഉടൻ അടച്ചുപൂട്ടൽ എന്നിവയുൾപ്പെടെ പാകിസ്ഥാനെതിരെ നിരവധി നടപടികളാണ് ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരായിരുന്നു കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്നാണ് ഇന്ത്യ ആരോപിച്ചത്. എന്നാൽ ഇസ്ലാമാബാദ് ഈ വാദം നിഷേധിക്കുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ സംഘർഷ കേന്ദ്രങ്ങളിലൊന്നായ കശ്മീർ ഭാഗികമായി ഇന്ത്യയും പാകിസ്ഥാനും നിയന്ത്രിക്കുന്നുണ്ട്. അതിനാൽ തന്നെ നിരവധി പ്രതിസന്ധികളാണ് സംഭവിക്കുന്നത്.
ഇന്ത്യയെ നടുക്കിയ ഏറ്റവും വലിയ ആക്രമണമായിരുന്നു 2019ൽ സംഭവിച്ച പുൽവാമ ആക്രമണം. അതിനു ശേഷം ലോകത്തെ ഒന്നാകെ വേദനിപ്പിച്ച ആക്രണമാണ് ഇപ്പോൾ സംഭവിച്ചത്. നിലവിൽ പാക്കിസ്ഥാനെതിരെ ശക്തമായി പ്രതികരിക്കുമെന്ന തീരുമാനത്തിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും അവരുടെ വ്യോമാതിർത്തികൾക്ക് നിയന്ത്രണം നൽകിയിരുന്നു. ഇതിൻ്റെ ഫലമായി വിമാനങ്ങൾ വഴി തിരിച്ച് പുതിയ റൂട്ടുകളിലൂടെയാണ് യാത്ര നടത്താൻ തീരുമാനിച്ചത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications