ഇന്ത്യ-പാകിസ്ഥാൻ തമ്മിലുള്ള സംഘർഷങ്ങൾ യുദ്ധത്തിലേക്കുള്ള സാധ്യതകൾ പ്രകടമാക്കുന്നുണ്ട്. നിലവിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണ്. യുദ്ധ സമാനമായ അന്തരീക്ഷം ഇന്ത്യൻ ഓഹരി വിപണിയേയും തളർത്തുന്നു. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലും വിപണി സമ്മർദ്ദത്തിലായിരുന്നു. നിരവധി ഓഹരികളാണ് ഈ സമയത്ത് വീഴുന്നത്. എന്നാൽ പ്രതിരോധ ഓഹരികൾ ഇപ്പോഴും കുതിക്കുന്നുണ്ട്.
ഇന്ത്യൻ പ്രതിരോധ ഭീമന്മാരായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് (MDL) തുടങ്ങിയവ ഓഹരികൾ ഗണ്യമായ ഉയർച്ച രേഖപ്പെടുത്തി. നിലവിൽ ഇന്ത്യയുടെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ വ്യത്യസ്തമായ നിക്ഷേപ അവസരങ്ങളാണ് പ്രതിരോധ ഓഹരികൾ ഉയരാൻ കാരണമെന്ന് വിപണി വിദഗ്ദ്ധർ പറയുന്നു. ഈ മൂന്ന് ഓഹരികളും വ്യത്യസ്ത നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ നിക്ഷേപകന് കൂടുതൽ നേട്ടം നൽകുന്ന കമ്പനി ഇതിൽ ഏതാണ്?
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: ഏത് പ്രതിരോധ ഓഹരിയാണ് വാങ്ങേണ്ടത്?
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് എന്നീ കമ്പനികളുടെ വരുമാന സാധ്യതകൾ പരിശോധിക്കുമ്പോൾ, എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് സീമ ശ്രീവാസ്തവ പറയുന്നു- "HAL ശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ സംയോജിത അറ്റാദായത്തിൽ 14% വർധനവ് രേഖപ്പെടുത്തി 1,440 കോടിയിലെത്തി. ഇത് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ശക്തമായ ഡിമാൻഡ് കാരണമാണ്."
2025ലെ മൂന്നാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം വർഷം തോറും 15% വർദ്ധിച്ച് 6,957 കോടിയായി. 2026 സാമ്പത്തിക വർഷത്തോടെ എച്ച്എഎല്ലിന്റെ ഓർഡർ ബുക്ക് 2.5 ട്രില്യണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ശ്രീവാസ്തവ പറയുന്നത്. 97 തേജസ് MK1A വിമാനങ്ങളും 156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളും പോലുള്ള പ്രധാന ഓർഡറുകൾ മൊത്തം 1.3 ട്രില്യണാണ്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പ്രതിരോധ ഇലക്ട്രോണിക്‌സിലെ ഒരു മുൻനിര കമ്പനിയായ BELന് റഡാറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു പോർട്ട്‌ഫോളിയോ ഉണ്ട്. 2024-25 സാമ്പത്തിക വർഷത്തെ മൊത്തം ഓർഡർ ഇൻഫ്ലോ 18,715 കോടിയായി 2025 ഏപ്രിൽ 1 ന് പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 1 ലെ കണക്കനുസരിച്ച്, ബിഇഎല്ലിന്റെ മൊത്തം ഓർഡർ ബുക്ക് ഏകദേശം 71650 കോടിയാണ്, ഇതിൽ 359 മില്യൺ ഡോളർ കയറ്റുമതി ഓർഡർ ബുക്ക് ഉൾപ്പെടുന്നു. " സീമ ശ്രീവാസ്തവ പറയുന്നു
പ്രതിരോധ മേഖലയിൽ ബിഇഎല്ലിന് മികച്ച സ്ഥാനമുണ്ട്. കമ്പനിയുടെ ശക്തമായ ഓർഡർ ബുക്കും സ്ഥിരതയുള്ള പ്രകടനവും BEL നെ പ്രതിരോധ ഓഹരികളിലെ സ്ഥിരമായ നിക്ഷേപ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിന്റെ അടിസ്ഥാനകാര്യങ്ങളെ കുറിച്ച് സീമ ശ്രീവാസ്തവ പറഞ്ഞു, " 2024 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ MDL ശ്രദ്ധേയമായ സാമ്പത്തിക വളർച്ച ഉറപ്പാക്കി. 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ EBITDA 36.63% വാർഷിക വളർച്ചയോടെ 1,104 കോടിയിലെത്തി. കപ്പൽ നിർമ്മാണ കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 2024 ഡിസംബർ 31 ലെ കണക്കനുസരിച്ച് 34,787 കോടിയായിരുന്നു. P-75 അന്തർവാഹിനികൾ, P-17A ഫ്രിഗേറ്റുകൾ പോലുള്ള ഉയർന്ന പ്രൊഫൈൽ പദ്ധതികളിൽ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിന്റെ പങ്കാളിത്തം വളരെ വലുതാണ്."

HAL vs BEL vs മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്: ഏതാണ് മികച്ചത്?
നിലവിൽ വർദ്ധിച്ചുവരുന്ന ഡ്രോൺ ആക്രമണങ്ങൾക്കിടയിൽ പ്രതിരോധ ഓഹരികൾ നോക്കുന്നവർക്ക് നിർദ്ദേശവുമായി സീമ ശ്രീവാസ്തവ- "വിശാലമായ ഓർഡർ ബുക്കും ശക്തമായ സാമ്പത്തിക പ്രകടനവും മൂലം HAL വമ്പൻ വളർച്ചാ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. MDL അതിന്റെ ശ്രദ്ധേയമായ വരുമാന വളർച്ചയും നാവിക പ്രതിരോധ പദ്ധതികളിലെ തന്ത്രപരമായ സ്ഥാനവും വ്യക്തമാക്കുന്നു. വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയും സർക്കാരിന്റെ പ്രതിരോധ സംരംഭങ്ങളും കാരണം BEL സ്ഥിരതയുള്ള വരുമാനം നൽകുന്ന ഓപ്ഷനാണ്. ഓരോ കമ്പനിയും വ്യത്യസ്ത നേട്ടങ്ങൾ നൽകുന്നു."
അതിനാൽ നിക്ഷേപകൻ്റെ താത്പര്യം അനുസരിച്ച് ഓഹരികൾ തിരഞ്ഞെടുക്കാം.
"ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്നെങ്കിൽ വ്യോമയാനത്തിലെ നേതൃപാടവം, ലാഭക്ഷമത മെച്ചപ്പെടുത്തൽ, ശക്തമായ കയറ്റുമതി സാധ്യത എന്നിവയെല്ലാം നിറഞ്ഞു നിൽക്കുന്ന കമ്പനിയാണ് HAL. ലാഭവിഹിതത്തോടെ സുരക്ഷിതവും സുസ്ഥിരവുമായ വളർച്ച ആഗ്രഹിക്കുന്നവർക്ക് സ്ഥിരമായ ഓർഡറുകളും സാങ്കേതിക വൈദഗ്ധ്യവുമുള്ള BEL ഒരു നല്ല തിരഞ്ഞെടുപ്പാണ്. ഹ്രസ്വകാല ആക്കം കൂട്ടുന്നവർക്ക് മസഗൺ ഡോക്ക് വേഗത്തിലുള്ള നേട്ടങ്ങൾ നൽകിയേക്കാം," ഫിനോക്രാറ്റ് ടെക്നോളജീസിലെ ഗൗരവ് ഗോയൽ ഈ മൂന്ന് പ്രതിരോധ ഓഹരികളെ കുറിച്ച് അഭിപ്രായപ്പെട്ടു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം...
ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ രൂക്ഷമായികൊണ്ടിരിക്കുന്നു. ഓരോ നിമിഷവും പുതിയ പ്രതിസന്ധികൾ സംഭവിക്കുന്നു. ഇന്ന് ശനിയാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ ചില ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദം കേട്ടു. സിവിലിയൻ വിമാന പ്രവർത്തനങ്ങൾക്കായി 32 വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതിനാൽ പഞ്ചാബിലെ ജലന്ധറിലും ജമ്മു കശ്മീരിലെ നിരവധി ജില്ലകളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications