പോസ്റ്റ് ഓഫീസിലെ എല്ലാ സേവനങ്ങൾക്കും ആധാർ വഴിയുള്ള ഇ കെവൈസി മാത്രം മതിയെന്ന നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം. ജനുവരി 6 മുതൽ പല ഘട്ടങ്ങളിലായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യൻ പോസ്റ്റ്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ബാങ്കിംഗ് സേവനങ്ങൾക്കായി ആധാർ അടിസ്ഥാനമാക്കിയുള്ള ഇ കെ വൈസി സംവിധാനം അവതരിപ്പിച്ചുവെന്നത് വ്യക്തമാക്കി പുറത്തുവിട്ട നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്.
2025 ജനുവരി 6 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംവിധാനം, പേപ്പർരഹിതമായ കെ വൈ സി പ്രക്രിയ നടപ്പിലാക്കുക, വേഗത്തിലും ലളിതമായും പോസ്റ്റ് ഓഫീസ് സംബന്ധമായ ഇടപാടുകൾ നടത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. പോസ്റ്റൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതികമായി മെച്ചപ്പെടുത്താനും, ഉപഭോക്താക്കൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ സേവനങ്ങൾ ലഭ്യമാക്കാനും ഇത് സഹായിക്കുമെന്നാണ് ഇന്ത്യ പോസ്റ്റ് ന്റെ അവകാശവാദം.
ഇ കെ വൈ സി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് ആരംഭിക്കലിന്റെ ഘട്ടങ്ങൾ
ഫേസ് ഒന്ന്:
പുതിയ ഉപഭോക്താക്കളെ ആധാർ ഓൺലൈൻ സ്ഥിരീകരണം വഴി രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരാക്കുന്നു.
കസ്റ്റമർ ഇൻഫർമേഷൻ ഫയൽ സൃഷ്ടിച്ച് സിംഗിൾ ടൈപ്പ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കുന്നു.
പ്രാരംഭ ഘട്ടത്തിൽ, ഡിപ്പാർട്ട്മെൻ്റൽ പോസ്റ്റ് ഓഫീസുകൾ വഴിയുള്ള ഇ കെ വൈസി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് ഓപ്പണിംഗ് നടപ്പിലാക്കും.
ഫേസ് രണ്ട്:
*ആർ ഡി, ടി ഡി, എം ഐ എസ്, സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം തുടങ്ങിയ പദ്ധതികളിൽ അക്കൗണ്ട് ഓപ്പൺ ചെയ്യലും ക്ലോസ് ചെയ്യലും ഇ കെവൈസി മുഖേന നടത്താം.
*ജോയിന്റ്, മൈനർ അക്കൗണ്ടുകൾക്കും ഇ കെ വൈസി വഴി ഓപ്പറേഷനുകൾ സാധ്യമാകും.
*ധർപ്പൻ, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നീ ആധുനിക സേവനങ്ങൾ വഴി ഇ കെ വൈസി ഉപയോഗിച്ച് അക്കൗണ്ടുകളിൽ ഇടപാടുകൾ നടത്താനുള്ള സൗകര്യവും വരും.
*സിംഗിൾ ടൈപ്പ് സേവിംഗ്സ് അക്കൗണ്ടുകളിൽ പണം അടയ്ക്കൽ ഇ കെവൈസി വഴി ചെയ്യാം.

ആധാർ ഇ കെ വൈസി: ഉപഭോക്തൃ വിവര ശേഖരണം
ഇ കെ വൈ സി പ്രക്രിയക്ക് ഉപഭോക്താവിന്റെ സമ്മതം ലഭിച്ചാൽ, കസ്റ്റമർ ഇൻഫർമേഷൻ ഫയൽ ആധാർ ബയോമെട്രിക് വഴി ഒരു യു ആർ എൽ സൃഷ്ടിക്കും. UIDAI-യുടെ കേന്ദ്ര ഐഡന്റിറ്റി ഡാറ്റ റിപോസിറ്ററി (CIDR) വഴി ഉപഭോക്താവിന്റെ പേര്, പിതാവിന്റെയോ ഭർത്താവിന്റേയോ പേര്, ജനനത്തീയതി, ലിംഗം, വിലാസം (PIN കോഡോടുകൂടിയുള്ളത്) തുടങ്ങിയ വിവരങ്ങൾ സ്വയമേവ ആധാർ ഡാറ്റബേസിൽ നിന്ന് കൊണ്ടുവരും.
ഡിപ്പോസിറ്റുകളും വിതരണങ്ങളും
₹5,000 രൂപ വരെയുള്ള ഡിപ്പോസിറ്റുകളും വിതരണങ്ങളും ആധാർ ബയോമെട്രിക് ഓൺലൈൻ സ്ഥിരീകരണം ഉപയോഗിച്ച് പേപ്പർവൗച്ചർ ഇല്ലാതെ നടത്താം.
എന്നാൽ മൂന്നാം വ്യക്തിയുടെ പേരിലുള്ള ഡിപ്പോസിറ്റുകൾക്കായി പൂർവ്വ രീതിയിലുള്ള പേ ഇൻ സ്ലിപ് പ്രക്രിയ തുടരും.
ആധാർ വിവരങ്ങളുടെ സുരക്ഷ
പോസ്റ്റ് ഓഫീസ് വഴി കൈകാര്യം ചെയ്യുന്ന ഭൗതികവും ഡിജിറ്റലുമായ എല്ലാ രേഖകളിലും, ആധാർ നമ്പർ മാസ്‌ക് ചെയ്തേ പ്രദർശിപ്പിക്കാവൂ. പോസ്റ്റ് മാസ്റ്റർമാർ ഈ സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കുമെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വഹിക്കും.
ഇന്ത്യൻ പോസ്റ്റിന്റെ പുതിയ ഇ കെ വൈസി സംവിധാനം പോസ്റ്റൽ ബാങ്കിംഗ് പരിഷ്കാരങ്ങൾക്ക് ഒരു വലിയ മുന്നേറ്റമാണ്. ഇത് പേപ്പർവർക്കുകൾ കുറയ്ക്കുകയും, ഉപഭോക്താക്കൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ പോസ്റ്റ് ഓഫീസ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ഇലക്ട്രോണിക് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ഈ പുതിയ തീരുമാനം, ഇന്ത്യൻ പോസ്റ്റിന്റെ ഡിജിറ്റൽ പരിഷ്കരണ ശ്രമങ്ങളിൽ നിർണ്ണായകമായ ഒരു ഘട്ടമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
