സുരക്ഷിതമായി സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് എക്കാലത്തെയും മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ. മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കോടെ നികുതി ഇളവുകളും സാമ്പത്തിക നേട്ടങ്ങളും ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർക്ക് വരെ സമ്പാദ്യ ശീലം വളർത്താൻ പോസ്റ്റ് ഓഫീസ് അവസരം നൽകുന്നു.
എല്ലാ മേഖലകളിലും സാങ്കേതിക വളർച്ച അതിവേഗം മുന്നേറുമ്പോൾ, പോസ്റ്റ് ഓഫീസും മാറ്റത്തിന് ഒരുങ്ങുകയാണ്. അതെ, ഇനി മുതൽ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം റെയിൽവേ ടിക്കറ്റുകളും ബുക്ക് ചെയ്യാൻ അവസരം നൽകുന്നു.
രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ നിന്ന് നിങ്ങൾക്ക് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ സുപ്രധാന വിവരം പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക സേവനങ്ങൾക്കപ്പുറം പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ സേവനങ്ങൾ നൽകാനുള്ള പോസ്റ്റ് ഓഫീസിന്റെ പരിശ്രമത്തിൻ്റെ ഭാഗമാണിത്.
രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്നില്ല. അത്തരം സ്ഥലങ്ങളിൽ പോസ്റ്റ് ഓഫീസിൻ്റെ ഈ സേവനം ലഭ്യമാക്കും. നിലവിൽ ഇന്ത്യയിലുടനീളമുള്ള 333 പോസ്റ്റ് ഓഫീസുകളിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഇത് ലഭ്യമാണ്. എങ്ങനെയാണ് പോസ്റ്റ് ഓഫീസ് വഴി റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതെന്ന് പരിശോധിക്കാം;

എങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം?
- പാസഞ്ചർ റിസർവേഷൻ സിസ്റ്റമുള്ള തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ നിന്ന് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇവ സാധാരണയായി റെയിൽവേ സ്റ്റേഷനോ കൗണ്ടറോ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും അർദ്ധ ഗ്രാമപ്രദേശങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്.
- കൗണ്ടറിൽ, നിങ്ങളുടെ പുറപ്പെടുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും, യാത്രാ തീയതി, ട്രെയിൻ, നിങ്ങൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ടിക്കറ്റ് ക്ലാസ് എന്നിവ ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ കൗണ്ടറിലുള്ള വ്യക്തിക്ക് നൽകുക.
- അതിനു ശേഷം റിസർവേഷൻ ഫോം പൂരിപ്പിച്ച് പണമടയ്ക്കുക.
ഇത്രയും കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ ടിക്കറ്റ് റിസർവ്വ് ചെയ്യാൻ സാധിക്കും. ഈ സേവനം ഏതെല്ലാം പോസ്റ്റ് ഓഫീസിലാണെന്ന് നേരത്തെ തിരിച്ചറിയുക. അതിന് അനുസരിച്ച് പ്ലാൻ ചെയ്യാവുന്നതാണ്. റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ സമീപകാലത്ത് പ്രസക്തമായ മാറ്റങ്ങളായിരുന്നു വന്നത്.
റെയിൽവേ നിയമങ്ങളിലെ പരിഷ്കരണം
ഏറ്റവും പുതിയ നിയമപ്രകാരം ഉപയോക്താവ് ആധാർ സ്ഥിരീകരണം പൂർത്തിയാക്കിയിരിക്കണം. ആധാർ സ്ഥിരീകരണം നടത്തിയില്ലെങ്കിൽ ഉപയോക്താവിന് നേരിട്ട് ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല. ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ആധാർ നിർബന്ധമാക്കിയിരിക്കുന്നു.
ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പല തരത്തിലുള്ള തട്ടിപ്പുകൾ നടത്താറുണ്ട്. ഇത്തരം തട്ടിപ്പുകൾ തടയാനും, യാത്ര സുഖമമാക്കുവാനും വേണ്ടിയാണ് റെയിൽവേ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങളിൽ മാറ്റം കൊണ്ടു വന്നിരിക്കുന്നത്. ഇതിനൊപ്പം പോസ്റ്റ് ഓഫീസും റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അവസരം ഒരുക്കുന്നതോടെ ഗ്രാമീണ പ്രദേശങ്ങളിലുള്ളവർക്കും ട്രെയിൻ യാത്ര സുരക്ഷിതമാക്കുവാൻ സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications