ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ നേട്ടമുണ്ടാക്കി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ആരംഭിച്ചതുമുതൽ ഇടപാടുകൾ ഇരട്ടിയാക്കിയെന്നാണ് ഇന്ത്യാ പോസ്റ്റ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിസന്ധി തുടങ്ങിയതോടെ മറ്റ് പേയ്മെന്റ് ബാങ്കുകൾ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യാ പോസ്റ്റിന് അനുകൂലമായി ഇടപാടുകളുടെ എണ്ണത്തിൽ വർധനവുണ്ടായെന്നാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് മാനേജിംഗ് ഡയറക്ടർ ജെ വെങ്കട്ടരാമു പറയുന്നത്.
ആരോഗ്യ പ്രശ്നങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കാരണം പുറത്തുപോകാൻ കഴിയാതായതോടെ മുതിർന്ന പൗരന്മാർക്കിടയിൽ നിന്ന് കഴിഞ്ഞ 15 മാസത്തിനിടെ 4.5 ലക്ഷം ഉപഭോക്താക്കളാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പ്ലാറ്റ്ഫോം ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിദിനം 30 കോടി രൂപയുടെ ഒരു ദശലക്ഷം ഇടപാടുകളാണ് ഇന്ത്യാ പോസ്റ്റിൽ രേഖപ്പെടുത്തുന്നു. ഇപ്പോൾ ഇന്ത്യ പോസ്റ്റുകളുടെ നെറ്റ്‌വർക്കിനൊപ്പം ഡിജിറ്റൽ സേവനങ്ങൾക്കായി ഒരു പ്ലാറ്റ്ഫോം കൂടി ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്, പേയ്മെന്റ് ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ഐപിപിബി അക്കൌണ്ടിൽ നിന്ന് ഓൺലൈൻ ഫണ്ടുകൾ പിപിഎഫ്, സുകന്യ സമൃദ്ധി, പോസ്റ്റോഫീസ് സന്ദർശിക്കാതെ തന്നെ ആവർത്തിച്ചുള്ള നിക്ഷേപം എന്നിങ്ങനെ വിവിധ തപാൽ ഓഫീസുകളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങളും കമ്പനി അടുത്തിടെ നിരവധി സേവനങ്ങളിൽ ചിലതാണ്.
2018 ൽ ആരംഭിച്ച പേയ്‌മെന്റ് ബാങ്ക്, സഹകരണത്തിലൂടെ വിവിധ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ നൽകിക്കൊണ്ട് വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്ത് 650 ശാഖകളും 2500 കോടി രൂപയുടെ നിക്ഷേപവുമാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിനുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
