ഇന്ത്യയില്‍ ആദ്യമായി, തപാല്‍ വകുപ്പ് ഒരു സൗജന്യ ഡിജിറ്റല്‍ പാര്‍സല്‍ ലോക്കര്‍ സേവനം ആരംഭിക്കുന്നു. ഇതു പ്രകാരം വിലാസക്കാര്‍ക്ക് അവരുടെ സൗകര്യാര്‍ഥം നിര്‍ദ്ദിഷ്ട തപാല്‍ ഓഫീസുകളില്‍ നിന്ന് കണ്സൈന്മെന്റ് അഥവാ സാധനങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍, ഈ സേവനം വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിക്കും. ജോലിത്തിരക്കുകള്‍ കാരണം പാര്‍സലുകള്‍ വീട്ടിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ കഴിയാതെ വരുന്നവര്‍ക്ക് പുതിയ സേവനം ഏറെ ഗുണകരമായിരിക്കും. പാര്‍സലുകള്‍ വീടുകളിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ ആളില്ലാത്തതിനാല്‍ മടക്കി അയക്കുന്ന സ്ഥിതിവിശേഷമായിരുന്നു മുമ്പുണ്ടായിരുന്നത്.
ഈ പ്രശ്നത്തിനൊരു പോംവഴിയെന്നോണമാണ് തപാല്‍ വകുപ്പ് സൗജന്യ ഡിജിറ്റല്‍ പാര്‍സല്‍ ലോക്കര്‍ സേവനം ആരംഭിക്കുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളില്‍ ഇത്തരം ലോക്കര്‍ സംവിധാനം സാധാരണമാണെന്നും, ആദ്യ ഘട്ടത്തില്‍ കൊല്‍ക്കത്തയില്‍ അവതരിപ്പിച്ച് പിന്നീട് ഇന്ത്യയൊട്ടാകെ ഈ സേവനം വ്യാപിപ്പിക്കാനുമാണ് പദ്ധതിയിടുന്നതെന്നും, കൊല്‍ക്കത്ത സര്‍ക്കിള്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് പറഞ്ഞു. തുടക്കത്തില്‍ കൊല്‍ക്കത്ത നഗരത്തിലെ രണ്ട് തപാല്‍ ഓഫീസുകളിലാവും ഈ സേവനം ലഭ്യമാവുക. വ്യാഴാഴ്ച പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്ന സാള്‍ട്ട് ലേക്ക് സിറ്റിയിലെ സെക്ടര്‍ 5 പ്രദേശത്തെ നബഡിഗന്ത ഐടി തപാല്‍ ഓഫീസാണ് ഇതിലൊന്ന്. മറ്റേത് ന്യൂ ടൗണിലെ തപാല്‍ ഓഫീസും.
മിക്ക ഐടി കമ്പനികളും കേന്ദ്രീകരിച്ചിരിക്കുന്നതും മറ്റു നഗരങ്ങളിലുള്ള നൂറുകണക്കിന് പ്രൊഫഷണലുകള്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ രണ്ട് പ്രധാന സ്ഥലങ്ങളാണിവ. പോസ്റ്റ്മാന് വരുമ്പോള്‍ ആളുകള്‍ വീട്ടിലില്ലാതിരിക്കുകയും കൂടാതെ, പലരും വ്യക്തിഗത പാര്‍സലുകള്‍ ജോലി സ്ഥലങ്ങളില്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുകയുമാണ് പതിവ്. ഇത്തരം സാഹചര്യങ്ങളില്‍ പോസ്റ്റ്മാനെ ഒരേ പാഴ്സലുമായി ഒരേ വിലാസത്തിലേക്ക് വീണ്ടും വീണ്ടും അയക്കേണ്ടി വരുന്നു. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ ഈ പ്രശ്നത്തിന് അറുതിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഏവരും. പുതിയ സേവനം പ്രകാരം വിലാസക്കാരന് ഒരു ലോക്കര്‍ നമ്പര്‍ നല്‍കും. പാര്‍സലുകള്‍ ഈ ലോക്കറില്‍ ഇന്ത്യ പോസ്റ്റ് അധികൃതര്‍ സൂക്ഷിക്കും.
ഏഴ് ദിവസത്തേക്ക് ഇത് ഒടിപി വഴി ഏത് സമയത്തും വിലാസക്കാരന് ആക്സസ് ചെയ്യാനും സാധിക്കുന്നു. ഇതു സംബന്ധിച്ച രസീതില്‍ മറ്റുള്ള വ്യക്തികളുടെ പങ്കാളിത്തം ഉണ്ടാവുന്നതല്ല. സ്വീകര്‍ത്താവിന് പകല്‍ അല്ലെങ്കില്‍ രാത്രിയിലെ ഏത് സമയത്തും തപാല്‍ ഓഫീസിലെത്തി ഒടിപിയുടെ സഹായത്തോടെ ലോക്കര്‍ തുറക്കാനും പാര്‍സല്‍ സ്വീകരിക്കാനും കഴിയുമെന്നും അധികൃതര്‍ അറിയിക്കുന്നു. രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴിയോ സ്പീഡ് പോസ്റ്റ് വഴിയോ ലഭിക്കുന്ന പാര്‍സലുകള്‍ക്ക് മാത്രമെ ഈ സൗകര്യം ലഭ്യമാകൂ. എന്നാല്‍, ഭാവിയില്‍ സ്വകാര്യ കൊറിയര്‍ കമ്പനികള്‍ക്ക് ഈ ലോക്കര്‍ സേവനം വ്യാപിപ്പിക്കുന്നതും തപാല്‍ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി എടിഎമ്മില്‍ നിങ്ങള്‍ക്ക് ഐസിഐസിഐ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്നതുപോലെ, ഭാവിയില്‍ മറ്റൊരു കൊറിയര്‍ വിതരണ കമ്പനിയ്ക്ക് ഇന്ത്യ പോസ്റ്റ് ലോക്കറില്‍ നിന്നും സാധനങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications