നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം വീണ്ടും ഇടിഞ്ഞു. ഡിസംബര്‍ പാദത്തില്‍ 4.7 ശതമാനമാണ് ജിഡിപി വളര്‍ച്ച. ഇതേസമയം, വെള്ളിയാഴ്ച്ച പുറത്തുവിട്ട കണക്കുകളില്‍ ആദ്യ രണ്ടു പാദങ്ങളിലെ വളര്‍ച്ചാ നിരക്കും കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു. 2019-20 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 5.6 ശതമാനം വളര്‍ച്ചയാണ് രാജ്യം കുറിച്ചത്. രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 5.1 ശതമാനത്തിലേക്ക് ചുരുങ്ങി. ഡിംസബര്‍ പാദം പിന്നിടുമ്പോള്‍ 4.7 ശതമാനം എന്ന നിലയിലേക്ക് ജിഡിപി വളര്‍ച്ച വീണ്ടും ഇടിഞ്ഞു.

ഇന്ത്യന്‍ സമ്പദ് ഘടന അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ മുന്‍നിര്‍ത്തി അഞ്ചു ശതമാനം വളര്‍ച്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷം പ്രവചിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. ഇതേസമയം, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് ഘടന പതിയെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഈ കാലഘട്ടത്തില്‍ ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ച രാജ്യം കൈവരിക്കുമെന്ന് ധനമന്ത്രാലയം സമര്‍പ്പിച്ച 2020 സാമ്പത്തിക സര്‍വേ പറയുന്നു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ആറ് മുതല്‍ ആറര ശതമാനം വരെ വളര്‍ച്ച യാഥാസ്ഥിതികമല്ലെന്ന് കരുതുന്ന സാമ്പത്തിക വിദഗ്ധരും ഏറെയാണ്.
എന്തായാലും കോവിഡ് 19 (കൊറോണ വൈറസ്) ആഗോള സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനം അവസാന പാദത്തില്‍ തിരിച്ചടിയാവും. കൊറോണ വൈറസ് ഭീതി ഇന്ത്യന്‍ വിപണിയില്‍ പരത്തുന്ന ആശങ്കയും ചില്ലറയല്ല. കൊറോണ വൈറസ് വ്യാപനം മൂലം ഇന്ത്യന്‍ ഓഹരി വിപണി കനത്ത നഷ്ടം നേരിടുകയാണ്. ബിഎസ്ഇ സെന്‍സെക്സ് സൂചിക 1,525.69 പോയിന്റ് ഇടിഞ്ഞ് 38,219.97 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിശാല സൂചികയായ എന്‍എസ്ഇ നിഫ്റ്റി 458.25 പോയിന്റ് കുറഞ്ഞു 11,175.05 എന്ന ബെഞ്ച്മാര്‍ക്കില്‍ എത്തി. സാമ്പത്തിക, വിവരസാങ്കേതിക, ഓട്ടോമൊബൈല്‍ ഓഹരികള്‍ക്കാണ് കൂടുതല്‍ നഷ്ടം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
