ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസേർച്ച് ചൊവ്വാഴ്ച രാജ്യത്തെ 2021 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് (-) 11.8 ശതമാനമായി പുതുക്കി. (-) 5.3 ശതമാനത്തിൽ നിന്നാണ് (-) 11.8 ശതമാനമായി പരിഷ്കരിച്ചത്. അതേസമയം, 2022 സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 9.9 ശതമാനമായി ഉയരുമെന്ന് ഏജൻസി പ്രതീക്ഷിക്കുന്നു. ഇന്ത്യ റേറ്റിംഗിന്റെ 2021 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജിഡിപി വളർച്ചയായിരിക്കുമെന്ന് റേറ്റിംഗ് ഏജൻസി ഒരു റിപ്പോർട്ടിൽ പറഞ്ഞു.

മുൻ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക് 5.2 ശതമാനം നെഗറ്റീവ് ആയിരുന്നു. 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ 23.9 ശതമാനം വളർച്ചയാണ് 1998 മുതലുള്ള ത്രൈമാസ ജിഡിപി ഡാറ്റാ സീരീസിലെ ഏറ്റവും വലിയ ഇടിവ്. 2021 സാമ്പത്തിക വർഷത്തിലെ സാമ്പത്തിക നഷ്ടം 18.44 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. റീട്ടെയിൽ, മൊത്ത നാണയപ്പെരുപ്പം യഥാക്രമം 5.1 ശതമാനവും നെഗറ്റീവ് 1.7 ശതമാനവും വരുമെന്ന് ഏജൻസി പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications