2021 ഡിസംബര്‍ പാദം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ആഭ്യന്തര ഉത്പാദനം (ജിഡിപി) 5.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സെപ്തംബര്‍ പാദം വളര്‍ച്ചാ നിരക്ക് 8.4 ശതമാനമായിരുന്നു. എന്തായാലും മുന്‍ സാമ്പത്തിക വര്‍ഷം (2020-21) മൂന്നാം പാദം കുറിക്കപ്പെട്ട 0.5 ശതമാനം ജിഡിപി വളര്‍ച്ചയെക്കാള്‍ ബഹുദൂരം മുന്നിലാണ് രാജ്യം ഇപ്പോള്‍. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കൃഷി, ഖനനം, നിര്‍മാണം, ഗതാഗതം എന്നീ മേഖലകളില്‍ സംഭവിച്ച ചെറിയ വീഴ്ച്ചകളാണ് മൂന്നാം പാദം ആഭ്യന്തര വളര്‍ച്ചയ്ക്ക് വിനയായത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നല്കുന്ന വിവരങ്ങള്‍ പ്രകാരം ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ കെട്ടിടനിര്‍മാണ രംഗം വലിയ ക്ഷീണം ഏറ്റുവാങ്ങി; വളര്‍ച്ച -2.8 ശതമാനം. സെപ്തംബര്‍ പാദം 8.2 ശതമാനം വളര്‍ച്ചാ നിരക്ക് കയ്യടക്കിയ ശേഷമാണ് കെട്ടിടനിര്‍മാണ മേഖലയുടെ രൂക്ഷമായ പിന്‍വാങ്ങല്‍. നേരത്തെ, കോവിഡ് മഹാമാരി കഴിഞ്ഞെത്തിയ ജൂണ്‍ പാദം 20.1 ശതമാനം വളര്‍ച്ച കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. എന്തായാലും ഇപ്പോഴത്തെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് 2021-22 സാമ്പത്തിക വര്‍ഷം 8.9 ശതമാനം ജിഡിപി വളര്‍ച്ചയാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പ്രവചിക്കുന്നത്. ജനുവരിയിലെ എസ്റ്റിമേറ്റില്‍ 9.2 ശതമാനം ആഭ്യന്തര മുന്നേറ്റം എന്‍എസ്ഒ അറിയിച്ചിരുന്നു.
പറഞ്ഞുവരുമ്പോള്‍ തുടര്‍ച്ചയായ അഞ്ചാം പാദമാണ് ഇന്ത്യയുടെ ജിഡിപി പോസിറ്റീവ് വളര്‍ച്ച കണ്ടെത്തുന്നത്. എന്നാല്‍ 2020-21 കാലഘട്ടത്തിലെ മൂന്നാം പാദം 0.5 ശതമാനവും നാലാം പാദം 1.6 ശതമാനവും മാത്രമായിരുന്നു സമ്പദ്ഘടനയുടെ വളര്‍ച്ച. പക്ഷെ നടപ്പു സാമ്പത്തിക വര്‍ഷം ചിത്രമാകെ മാറി. ജൂണ്‍ പാദം 20.1 ശതമാനവും സെപ്തംബര്‍ പാദം 8.4 ശതമാനവും വളര്‍ച്ചാ നിരക്ക് കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഡിസംബര്‍ പാദമാകട്ടെ, ജിഡിപി എത്തിനില്‍ക്കുന്നത് 5.4 ശതമാനത്തിലും.
നേരത്തെ, 2020-21 സാമ്പത്തിക വര്‍ഷം ആദ്യത്തെ രണ്ടു പാദങ്ങളില്‍ -24.4 ശതമാനവും -7.4 ശതമാനവും വീതം നെഗറ്റീവ് വളര്‍ച്ചയാണ് രാജ്യം അഭിമുഖീകരിച്ചത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യം ഒന്നടങ്കം അടച്ചിട്ടതാണ് ഇത്രയും ഭീകരമായ പതനത്തിന് കാരണം. ഇക്കാലത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ഇന്ത്യയില്‍ നടന്നിരുന്നില്ല. എന്തായാലും കോവിഡ് ഭീതി മാറി സമ്പദ്ഘടന ഉണര്‍ന്നതോടെ ജിഡിപി സംഖ്യകളും ഉയരാന്‍ തുടങ്ങി.
2021-22 സാമ്പത്തിക വര്‍ഷം 9.2 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം ആഭ്യന്തര വളര്‍ച്ച 7.8 ശതമാനമായി ക്രമപ്പെടുമെന്നും കേന്ദ്ര ബാങ്ക് വിലയിരുത്തുന്നുണ്ട്. സ്വകാര്യ ഉപഭോഗവും സേവന മേഖലകളും കോവിഡിന് മുന്‍പുള്ള നിലയിലേക്ക് എത്തിയിട്ടില്ലെന്നതിനാല്‍ ആഭ്യന്തരതലത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇനിയും വിശാലമായിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നിരീക്ഷണം. ഇതേസമയം, കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ നടപ്പു സാമ്പത്തിക വര്‍ഷം 8 മുതല്‍ 8.5 ശതമാനം വരെ ജിഡിപി വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications