എഞ്ചിനീയറിംഗ്, രത്നങ്ങള്‍, ജ്വല്ലറി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ കയറ്റുമതിയിൽ പ്രകടമായ വർധനവ് രേഖപ്പെടുത്തി
ന്യൂഡൽഹി: രാജ്യത്ത് കയറ്റുമതിയിൽ വൻ വർധനവ്. ജൂൺ ആദ്യ ആഴ്ചയിൽ മാത്രം 52.39 ശതമാനം വർധനവാണ് രാജ്യത്ത് കയറ്റുമതിയിൽ ഉണ്ടായതെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എഞ്ചിനീയറിംഗ്, രത്നങ്ങള്‍, ജ്വല്ലറി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ കയറ്റുമതിയിൽ പ്രകടമായ വർധനവ് രേഖപ്പെടുത്തി.

ഇന്ത്യയുടെ കയറ്റുമതി ഈ മാസം ആദ്യ ആഴ്ചയില്‍ 52.39 ശതമാനം ഉയര്‍ന്ന് 7.71 ബില്യണ്‍ ഡോളറിലെത്തി. ജൂണ്‍ 1-7 കാലയളവില്‍ ഇറക്കുമതി 83 ശതമാനം ഉയര്‍ന്ന് 9.1 ബില്യണ്‍ ഡോളറിലുമെത്തി. യുഎസ്, യുഎഇ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 60 ശതമാനം (500 മില്യണ്‍ ഡോളര്‍), 57.86 ശതമാനം (173 മില്യണ്‍ ഡോളര്‍), 212 ശതമാനം (166.3 ഡോളര്‍ മില്യണ്‍) എന്നിങ്ങനെയായി കണക്കുകൾ പറയുന്നു.
പ്രധാനമായും എഞ്ചിനീയറിങ് മേഖലയിലാണ് കയറ്റുമതി വർധിച്ചത്, 51.7 ശതമാനം. ഏകദേശം 741.18 മില്ല്യൺ ഡോളർ. ജ്വല്ലറി മേഖലയിലെ കയറ്റുമതി 96.38 ശതമാനവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 69.53 ശതമാനവും ഉയർന്നു. അതേസമയം ഇരുമ്പ് അയിര്, എണ്ണ വിത്ത്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതി കുറഞ്ഞു.
പെട്രോളിയം, ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി 135 ശതമാനം ഉയര്‍ന്ന് 1.09 ബില്യണ്‍ ഡോളറിലെത്തി. ഇലക്ട്രോണിക് വസ്തുക്കളുടെയും മുത്തുകളുടെയും ഇറക്കുമതി യഥാക്രമം 45.85 ശതമാനം ഉയര്‍ന്ന് 324.77 മില്യണ്‍ ഡോളറായും 111 ശതമാനം ഉയര്‍ന്ന് 294 മില്യണ്‍ ഡോളറുമായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications