രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുകയാണ്. 2019 ഡിസംബറിലെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുമ്പോള്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയ പണപ്പെരുപ്പം 7.35 ശതമാനം വര്‍ധിച്ചു. 2014 ജൂലായ് മാസത്തിന് (7.39 ശതമാനം) ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. നേരത്തെ നവംബറില്‍ 5.54 ശതമാനമായിരുന്നു പണപ്പെരുപ്പം; ഒക്ടോബറില്‍ 4.2 ശതമാനവും.
എന്തായാലും ഡിസംബറിലെ പണപ്പെരുപ്പം കേന്ദ്ര ബാങ്ക് നിശ്ചയിച്ച ഇടക്കാല പരിധി ലക്ഷ്യവും മറികടന്നു. പച്ചക്കറിയും ഉള്ളിയും ഉള്‍പ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വില വര്‍ധനവാണ് പണപ്പെരുപ്പം ഇത്രയേറെ കുതിച്ചുയരാന്‍ കാരണം. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ഉപഭോക്തൃ വിലസൂചിക പ്രകാരം 2019 ഡിസംബറില്‍ ഭക്ഷ്യവിലക്കയറ്റം 14.12 ശതമാനം വരെയെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 2.65 ശതമാനം മാത്രമായിരുന്നു രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം.

ലക്ഷ്വദീപ്, ത്രിപുര, ഉത്തര്‍പ്രദേശ്, കേരളം, മധ്യപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, രാജസ്ഥാന്, മണിപ്പൂര്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപഭോക്തൃ സൂചികയിലെ പണപ്പെരുപ്പമാണ് ഉയര്‍ന്ന തോതില്‍ തുടരുന്നത്. മുന്‍പ് റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 6.2 ശതമാനം പണപ്പെരുപ്പ നിരക്കാണ് വിദഗ്ധര്‍ ഡിസംബറില്് പ്രവചിച്ചത്. എന്തായാലും പുതുവര്‍ഷം പണപ്പെരുപ്പം കുറയുമെന്ന വിലയിരുത്തലുകളുണ്ട്. ഉള്ളിയടക്കമുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വില കുറഞ്ഞുവരികയാണ്. ഇതേസമയം, ഡിസംബറിലെ ആഘാതം ജനുവരിയിലെ പണപ്പെരുപ്പത്തെയും സ്വാധീനിക്കുമെന്ന അഭിപ്രായം ശക്തം.
എന്തായാലും കഴിഞ്ഞ മൂന്നു മാസങ്ങളിലും പണപ്പെരുപ്പം നാലു ശതമാനത്തില്‍ കൂടുതലായി തുടരുന്നത് മുന്‍നിര്‍ത്തി പലിശ നിരക്ക് ഉയര്‍ത്താന്‍ കേന്ദ്ര ബാങ്ക് തയ്യാറാവില്ലെന്നും സൂചനയുണ്ട്. ഫ്രെബുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റും റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിക്കും. ഫെബ്രുവരി ആറിനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് പ്രഖ്യാപിക്കാനിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
