2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപര പങ്കാളിയായിരിക്കുകയാണ് ചൈന
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ ഇന്ത്യൻ വിപണിയിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ കാരണമായിരുന്നു. സർക്കാർ തലത്തിലല്ലെങ്കിലും ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ വിവിധ തലങ്ങളിൽ നിന്ന് ആഹ്വാനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഐപിഎൽ സീസണിൽ വിവോയ്ക്ക് ടൈറ്റിൽ സ്പോൺസർഷിപ്പ് അടക്കം നഷ്ടമായത്. എന്നാൽ ഈ ബഹിഷ്കരണം ഒരു തരത്തിലും വിപണിയെ സ്വാധീനിച്ചിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യൻ വിപണിയിൽ നേട്ടമുണ്ടാക്കാൻ ചൈനീസ് ഉൽപ്പന്നങ്ങൾക്കായതായും പഠനം പറയുന്നു.

2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപര പങ്കാളിയായിരിക്കുകയാണ് ചൈന. വമ്പന്മാരായ അമേരിക്കയെ പിന്തളിയാണ് പട്ടികയിൽ ചൈന ഒന്നാമതെത്തിയത്. 86.4 ശതകോടി ഡോളറിന്റെ വ്യാപാരമാണ് ചൈന 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുമായി നടത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.53 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ഇന്ത്യയുടെ വിദേശ വ്യാപാരം കുറഞ്ഞ് നിന്ന് കാലഘട്ടത്തിലാണ് ചൈന ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 9.5 ശതമാനം ഇടിഞ്ഞ് 80.5 ശതകോടി ഡോളറായി. മൂന്നാമതുള്ള യുഎഇയുമായുള്ള വ്യാപാരത്തില്‍ 26.72 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴും ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. 65 ശതോകോടി ഡോളറാണ് ഈ കാലയളവില്‍ ഇറക്കുമതി ചെയ്തത്. 0.07 ശതമാനം ഇടിവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായെങ്കിലും യുഎസില്‍ നിന്നുള്ള ഇറക്കുമതിയില്‍ 19.4 ശതമാനം ഇടിവുണ്ടായി.
ഇലക്ട്രോണിക്സ്, പ്ലാസ്റ്റിക്, കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യ ഇപ്പോഴും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ചൈനയെ തന്നെയാണ്. ഇതിൽ ഏറ്റവും പ്രധാനം ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ തന്നെയാണ്. ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള വിവിധ സ്മാർട്ഫോണുകൾ ചൈനയിൽ നിന്നുമാണ്. അതേസമയം കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി ഇപ്പോഴും യുഎസ് ആണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയെ തുടര്‍ന്ന് യുഎസിലേക്കുള്ള കയറ്റുമതിയില്‍ 2.76 ശതമാനം ഇടിവുണ്ടായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
