ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് വിപണി 2025 ഓടെ മൂന്ന് മടങ്ങ് വര്‍ധിക്കും: റിപ്പോര്‍ട്ട്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ 2025 -ഓടെ മൂന്നിരട്ടി വര്‍ധിച്ച് 7,092 ട്രില്യണ്‍ രൂപയായി ഉയരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങളും വ്യാപാരികളുടെ ഡിജിറ്റൈസേഷനുമായിരിക്കും ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 2019-20 ല്‍ രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയുടെ മൂല്യം 2,162 ട്രില്യണ്‍ രൂപയായിരുന്നുവെന്ന് റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

'നിലവിലെ 160 ദശലക്ഷം യൂണിക്ക് മൊബൈല്‍ പേയ്‌മെന്റ് ഉപയോക്താക്കള്‍ അഞ്ച് മടങ്ങ് വര്‍ദ്ധിച്ച് 2025 ഓടെ 800 ദശലക്ഷത്തിലേക്കെത്തും. മികച്ച ഡിമാന്‍ഡ്, സപ്ലൈ സൈഡ് ഡ്രൈവറുകള്‍ എന്നിവ ഈ വളര്‍ച്ചയ്ക്ക് കാരണമാകും,' ബെംഗളൂരു ആസ്ഥാനമായുളള മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി വ്യക്തമാക്കി. നിലവിലെ ഒരു ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തോടെ 7,092 ട്രില്യണ്‍ രൂപയുടെ ഡിജിറ്റല്‍ പേയ്‌മെന്റിന്റെ 3.5 ശതമാനം മൊബൈല്‍ പേയ്‌മെന്റുകള്‍ വര്‍ധിപ്പിക്കും.

ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് വിപണി 2025 ഓടെ മൂന്ന് മടങ്ങ് വര്‍ധിക്കും: റിപ്പോര്‍ട്ട്‌

ഇപ്പോഴത്തെ 162 ദശലക്ഷം വരുന്ന മൊബൈല്‍ പേയ്‌മെന്റ് ഉപയോക്താക്കള്‍ ഈ കാലയളവില്‍ 800 ദശലക്ഷത്തിലെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആവൃത്തിയിലും ഉപയോക്തൃ അടിത്തറയിലും തുടര്‍ച്ചയായ വര്‍ധനവുണ്ടായതിനാല്‍ വാലറ്റുകള്‍ അതിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 2025 ആകുമ്പോഴേക്കും വാലറ്റുകള്‍ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുമെന്നും കുറഞ്ഞ വരുമാനം ക്രമേണ ഒന്നിലധികം ചെറുകിട ടിക്കറ്റ് ഇടപാടുകള്‍ നടത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഓഫ്‌ലൈന്‍ വ്യാപാരികള്‍, അസംഘടിത മേഖലയിലെ ചില്ലറ വ്യാപാരികള്‍, ടയര്‍ 2 നഗരങ്ങളിലെ വ്യാപാരികള്‍ എന്നിവരാവും ഡിജിറ്റല്‍ പേയ്‌മെന്റ് വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവുകയെന്നാണ് ടൈഗര്‍ ഗ്ലോബല്‍ ഉള്‍പ്പടെയുള്ള വിവിധ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കും വെഞ്ച്വര്‍ മുതലാളിമാര്‍ക്കും സേവനം നല്‍കുന്ന റെഡ്‌സീര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലുടനീളമുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ഉത്തേജനമായി റെഡ്‌സീര്‍ കാണുന്നത് നിലവിലെ കൊവിഡ് പ്രതിസന്ധിയാണ്.

നിലവില്‍ 9.5 ട്രില്യണ്‍ രൂപയായി കണക്കാക്കപ്പെടുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ അഗ്രഗേറ്റര്‍ വിപണി, വലിയ മൂല്യമുള്ള ഇടപാടുകള്‍ മൂലം 2.4 മടങ്ങ് വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇതിന് പുറമെ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 19 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വളര്‍ന്ന്, 2025 സാമ്പത്തിക വര്‍ഷത്തോടെ 22.6 ട്രില്യണ്‍ ഡോളര്‍ രൂപയിലെത്തുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Read more about: india ഇന്ത്യ
English summary

india's digital payments market likely to grow up to rs 7092 trillion by 2025 report | ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് വിപണി 2025 ഓടെ മൂന്ന് മടങ്ങ് വര്‍ധിക്കും: റിപ്പോര്‍ട്ട്‌

india's digital payments market likely to grow up to rs 7092 trillion by 2025 report
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X