ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി തങ്ങള്‍ സ്വീകരിച്ച മാതൃക, ഇന്ത്യ ആഗോളതലത്തില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നു. നാല് വര്‍ഷം മുമ്പിത് ആരംഭിച്ചതിന് ശേഷം, ബാങ്ക് ഇടപാടുകള്‍ സുഗമമാക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) വികസിപ്പിച്ച ഇന്ത്യയുടെ തല്‍ക്ഷണ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ വളര്‍ച്ചയ്ക്ക് കാരണമായെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര ബാങ്കാണ് യുപിഐ സ്ഥാപിച്ചത്, ഇത് ഒരു കൂട്ടം പ്രാദേശിക വായ്പാദാതാക്കളുടെ ഉടമസ്ഥതയിലാണുള്ളത്. കൊവിഡ് 19 മഹാമാരി രാജ്യത്തെ ജനങ്ങളുടെ സ്വഭാവരീതികളും ജീവിതശൈലിയിലും മാറ്റം വരുത്തി. ഇക്കാരണം കൊണ്ടുതന്നെ മിക്കവരും പണം കൈകാര്യം ചെയ്യുന്നത് ഒഴിവാക്കിയതിനാല്‍ പ്ലാറ്റ്ഫോമിലെ ഇടപാട് ജൂണ്‍ മാസത്തില്‍ 1.34 ബില്യണ്‍ ആയി ഉയര്‍ന്നു.

ഈ വര്‍ഷം ആദ്യം യുപിഐ സിംഗപ്പൂരില്‍ ഒരു പൈലറ്റ് പ്രോഗ്രാം ആരംഭിക്കുകയും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്സ്, ലോക ബാങ്ക്, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റസ് ഫൗണ്ടേഷന് എന്നിവയുമായി സഹകരിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തുവെന്ന് എന്‍പിസിഐ സിഇഒ, ദിലിപ് ആസ്ബേ വ്യക്തമാക്കി. തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഈ സംരംഭത്തിന് യാത്രാ നിയന്ത്രണങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റെഗുലേറ്ററി നിയന്ത്രണമാണ് സര്‍ക്കാരുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനാല്‍ യുപിഐ സ്വീകരിക്കാന്‍ മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നത് വെല്ലുവിളിയാകുമെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിലെ വ്യവസായ ഗവേഷകനും അനലിസ്റ്റുമായ നീല്‍ ഷാ അഭിപ്രായപ്പെട്ടു. ബാങ്ക് അക്കൗണ്ടുകളിലുടനീളം നിരക്ക് കുറഞ്ഞതും തല്‍സമയവുമായ പണം കൈമാറ്റം നടത്താനും പലചരക്ക് സാധനങ്ങള്‍ മുതല്‍ ഓണ്‍ലൈന്‍ സേവനങ്ങളില്‍ വരെ പണമടയ്ക്കാനും യുപിഐ ഉപഭോക്താക്കളെ അനുവദിക്കുന്നു.
1.4 ബില്യണ്‍ ഇടപാടുകള്‍ എന്നത് സാമ്പത്തിക മേഖലയില്‍ യുപിഐ വിപ്ലവാത്മകമായ മാറ്റം സൃഷ്ടിച്ചതിന് തെളിവാണെന്നും രാജ്യത്തെ കോടിക്കണക്കിന് താമസക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്ക് ഇത് വഹിച്ചിട്ടുണ്ടെന്നും യുപിഐ വക്താക്കാള്‍ പറയുന്നു. ഗൂഗിള്‍, വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ഫ്ളിപ്പ്കാര്‍ട്ട് എന്നിവയില്‍ നിന്നും യുപിഐ നിക്ഷേപം ആകര്‍ഷിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications