കൊച്ചി: ഇന്ത്യയുടെ ഇ- കൊമേഴ്സ് വിപണി 84 ശതമാനം വളര്‍ച്ചയോടെ 2024-ല്‍ 111 ബില്ല്യണ്‍ കോടി ഡോളറിലെത്തുമെന്ന് ആഗോള ധനകാര്യ സാങ്കേതികവിദ്യ ദാതാവായ എഫ്ഐഎസിന്റെ 2021 ഗ്ലോബല്‍ പേമെന്റ്സ് റിപ്പോര്‍ട്ട് പറയുന്നു.
കോവിഡ്-19 പകര്‍ച്ചവ്യധിയുടെ വരവാണ് ഇ-കൊമേഴ്സ് വിപണിയില്‍ നാടകീയമായ ഈ വളര്‍ച്ചയ്ക്കു കളമൊരുക്കിയതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നാല്‍പ്പത്തിയൊന്നു രാജ്യങ്ങളിലെ ഇപ്പോഴത്തേയും ഭാവിലേയും പേമെന്റ് ഗതി പരിശോധിച്ചതിനുശേഷമാണ് എഫ്ഐഎസ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. കോവിഡ് 19 കാലയളവില്‍ ഈ രാജ്യങ്ങളിലെ ഡിജിറ്റല്‍ കൊമേഴ്സ് ത്വരിതപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ പേമെന്റ് ശീലത്തില്‍ കോവിഡ്-19 മാറ്റങ്ങള്‍ വരുത്തി.

ഇ-കൊമേഴ്സ് പേമെന്റ് പ്രവണതകള്‍
* ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി അടുത്ത നാലു വര്‍ഷക്കാലത്ത് 21 ശതമാനം വാര്‍ഷിക വളര്‍ച്ച നേടും.
* 2020-ല്‍ ഓണ്‍ലൈനില്‍ ഏറ്റവും പ്രചാരമുള്ള പേയ്മെന്റ് രീതികള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ (40 ശതമാനം), ക്രെഡിറ്റ് കാര്‍ഡ് (15 ശതമാനം), ഡെബിറ്റ് കാര്‍ഡ് (15 ശതമാനം) എന്നിവയാണ്
* 'ഇപ്പോള്‍ വാങ്ങുക, പിന്നീട് പണം നല്‍കുക' എന്ന ഓണ്ലൈന്പേമെന്റ് രീതി ഇന്ത്യയില്‍ അതിവേഗം വളരുകയാണ്. നിലവില്‍ ഈ പേമെന്റ് രീതിക്ക് വിപണിയിലെ സാന്നിധ്യം 3 ശതമാനം മാത്രമാണ്. 2024ഓടെ ഇത് 9 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.
* ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകള്‍ വന്‍ വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഓണ്‍ലൈന്‍ വിപണി വിഹിതം ഡിജിറ്റല്‍ വാലറ്റുകളുടെ വിഹിതം 2024ഓടെ 47 ശതമാനമായി ഉയരുമെന്നു കണക്കാക്കുന്നു.
ഇന്‍-സ്റ്റോര്‍ പേയ്മെന്റ് ട്രെന്‍ഡുകള്‍
* ഇന്ത്യയിലെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) വിപണി 2024-ല്‍ ഇപ്പോഴത്തേതില്‍നിന്ന് 41 ശതമാനം വര്‍ധനയോടെ 1,035 ബില്ല്യണ്‍ കോടി ഡോളറിലെത്തുമെന്ന എഫ്ഐഎസ് റിപ്പോര്‍ട്ട് കണക്കാക്കുന്നു.
* ഏറ്റവും പ്രചാരമുള്ള ഇന്‍-സ്റ്റോര്‍ പേയ്മെന്റ് രീതി പണമായി നല്‍കുകയെന്നതുതന്നെയാണ്. ഇതിന്റെ വിഹിതം 34 ശതമാനമാണ്. ഡിജിറ്റല്‍ വാലറ്റുകള്‍ (22 ശതമാനം), ഡെബിറ്റ് കാര്‍ഡ് (20 ശതമാനം) എന്നിങ്ങനെയാണ് മറ്റ് രീതികള്‍.
* 2024 ഓടെ ഡിജിറ്റല്‍ വാലറ്റുകള്‍ 33 ശതമാനം വിഹിതത്തോടെ ഇന്‍സ്റ്റോര്‍ പേമെന്റ് രീതിയില്‍ ഒന്നാമതെത്തുമെന്നു റിപ്പോര്‍ട്ട് കണക്കാക്കുന്നു.
''കോവിഡ് -19 മൂലം ഇന്ത്യന്‍ ഇ-കൊമേഴ്സ് വ്യവസായം വലിയ മുന്നേറ്റമാണുണ്ടാക്കിയത് ഭാവിയില്‍ ഗണ്യമായ വളര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ട്'', എഫ്ഐഎസില്‍ നിന്നുള്ള വേള്ഡ്പേയിലെ ഏഷ്യാ പസഫിക് മാനേജിംഗ് ഡയറക്ടര്‍ ഫില്‍ പോംഫോര്‍ഡ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
