ദില്ലി; ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2020 ൽ വലിയ ഉയർച്ച താഴ്ചകൾ ഇന്ത്യൻ നേരിട്ടിരുന്നു. എന്നാൽ പ്രതീക്ഷച്ചതിനേക്കാൾ വേഗത്തിലാണ് സാമ്പത്തിക രംഗത്ത് വളർച്ച സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി പറ‍്ഞു. സാമ്പത്തിക സൂചകങ്ങൾ പ്രോത്സാഹജനകമാണെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐസിഐയുടെ 93-ാമത് വാർഷിക കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

പകർച്ചവ്യാധിയുടെ സമയത്ത് ജീവൻ രക്ഷിക്കുന്നതിനാണ് രാജ്യം മുൻഗണന നൽകിയത്.സർക്കാരിന്റെ നയങ്ങളും പ്രവർത്തനങ്ങളും അതിലേക്കായിരുന്നു ലക്ഷ്യമിട്ടിരുന്നത്.അതുകൊണ്ട് തന്നെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മികച്ച വർഷം എന്നത് സാധ്യമായിരുന്നില്ല. എന്നാൽ തിരിച്ച് വരവിനുള്ള കൃത്യമായ രൂപരേഖ ഉണ്ടെന്നും മോദി പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തിൽപോലും കൂറ്റൻ വിദേശ നിക്ഷേപങ്ങളും വിദേശ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റുകളും നടന്നിരുനന്നു.രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വീണ്ടെടുക്കലിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്, അതിനാൽ മൂന്നാം പാദത്തിൽ വളർച്ച ഉയരുമെന്നും 2021-22 സാമ്പത്തിക വർഷത്തിൽ മികച്ച ഒരു നില കൈവരിക്കുമെന്നും മോദി പറഞ്ഞു.
ജിഡിപിയുടെ ഇടിവ് ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.5 ശതമാനമായി കുറഞ്ഞു. ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് 23.9 ശതമാനമായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സങ്കോചമാണ് ഈ പാദത്തിന്റെ ഭൂരിഭാഗവും ഉണ്ടായിരുന്നത്..ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മൊത്തത്തില്‍ 8.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
