ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായ മേഖലകളിൽ നവംബറിൽ തുടർച്ചയായ നാലാം മാസവും ഉൽപാദനത്തിൽ ഇടിവ് രേഖപ്പെടുത്തി. വ്യാവസായിക ഉൽപാദന സൂചികയിൽ (ഐഐപി) ഉൾപ്പെടുത്തിയിട്ടുള്ള വ്യവസായങ്ങളുടെ 40.27 ശതമാനം വരും ഇത്. ക്രൂഡ് ഓയിൽ, കൽക്കരി ഉൽപാദനം, പ്രകൃതിവാതക മേഖല എന്നിവിടങ്ങളിൽ ഇടിവിനെ തുടർന്ന് ഉത്പാദനം 1.5 ശതമാനമായി ചുരുങ്ങി. എട്ട് പ്രധാന വ്യവസായ മേഖല സൂചിക 2019 നവംബറിൽ 126.3 ആയി ഉയർന്നു. ഇത് 2018 നവംബറിനെ അപേക്ഷിച്ച് 1.5 ശതമാനം കുറവാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഈ വ്യവസായങ്ങളിലെ മൊത്തം വളർച്ച മുൻവർഷത്തെ അപേക്ഷിച്ച് നിശ്ചലമായി തുടരുകയാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
കൽക്കരി
കൽക്കരി ഉൽപാദനം 2018 നവംബറിനേക്കാൾ 2019 നവംബറിൽ 2.5 ശതമാനം കുറഞ്ഞു. 2019-20 ഏപ്രിൽ മുതൽ നവംബർ വരെ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഉത്പാദനം 5.3 ശതമാനം കുറഞ്ഞു.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ ഉൽപാദനം 2018 നവംബറിനേക്കാൾ 2019 നവംബറിൽ 6 ശതമാനം കുറഞ്ഞു. മൊത്തം സൂചിക 2019-20 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 5.9 ശതമാനം കുറഞ്ഞു.
പ്രകൃതി വാതകം
പ്രകൃതിവാതക ഉൽപാദനം 2018 നവംബറിനേക്കാൾ 2019 നവംബറിൽ 6.4 ശതമാനം കുറഞ്ഞു. ഒരു വർഷത്തെ കണക്ക് അനുസരിച്ച് 2019-20 ഏപ്രിൽ മുതൽ നവംബർ വരെ 3.1 ശതമാനം കുറഞ്ഞു.
റിഫൈനറി ഉൽപ്പന്നങ്ങൾ
പെട്രോളിയം റിഫൈനറി ഉത്പാദനം 2018 നവംബറിനേക്കാൾ 2019 നവംബറിൽ 3.1 ശതമാനം വർദ്ധിച്ചു. എന്നാൽ ഒരു വർഷത്തെ കണക്ക് അനുസരിച്ച് 2019 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഉത്പാദനത്തിൽ 1.1 ശതമാനം കുറഞ്ഞു.
രാസവളങ്ങൾ
രാസവള ഉൽപാദനം 2018 നവംബറിനേക്കാൾ 2019 നവംബറിൽ 13.6 ശതമാനം വർദ്ധിച്ചു. എന്നാൽ ഒരു വർഷത്തെ ഉത്പാദനം 2019-20 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 4 ശതമാനം വർദ്ധിച്ചു.
സ്റ്റീൽ ഉത്പാദനം
സ്റ്റീൽ ഉത്പാദനം 2018 നവംബറിനേക്കാൾ 2019 നവംബറിൽ 3.7 ശതമാനം കുറഞ്ഞു. 2019-20 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഉത്പാദനം 5.2 ശതമാനം വർദ്ധിക്കുകയും ചെയ്തു.
സിമൻറ്
സിമൻറ് ഉൽപാദനം 2018 നവംബറിനേക്കാൾ 2019 നവംബറിൽ 4.1 ശതമാനം വർദ്ധിച്ചു. മൊത്തത്തിലുള്ള ഉത്പാദനം 2019-20 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 0.02 ശതമാനം കുറഞ്ഞു.
വൈദ്യുതി
2018 നവംബറിനേക്കാൾ 2019 നവംബറിൽ വൈദ്യുതി ഉൽപാദനം 5.7 ശതമാനം കുറഞ്ഞു. എന്നാൽ 2019-20 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ വൈദ്യുതി ഉത്പാദനം 0.7 ശതമാനം വർദ്ധിച്ചു.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications