കോവിഡ്-19 പ്രതിസന്ധി കാരണം ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ സ്രോതസുകളിൽ നിന്നുള്ള ഊർജ്ജ ഉത്‌പാദനം കുറയുമെന്ന് റിപ്പോർട്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സോളാർ, വിൻഡ് എന്നിവയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഊർജ്ജ ശേഷി യഥാക്രമം 35 ജിഗാവാട്ട്, 12 ജിഗാവാട്ട് എന്നിങ്ങനെ മാത്രമേ എത്തുകയുള്ളൂവെന്നാണ് കണക്കാക്കുന്നത്. ഇത് മുൻ എസ്റ്റിമേറ്റുകളേക്കാൾ കുറവാണ്.
ക്ലീൻ എനർജി കൺസൾട്ടൻസി ബ്രിഡ്‌ജ് ടു ഇന്ത്യ (ബിടിഐ) നൽകുന്ന റിപ്പോർട്ട് പ്രകാരം, 2020 മുതൽ 2024 വരെയുള്ള കാലയളവിൽ സോളാർ, വിൻഡ് എന്നീ പുനരുപയോഗ ഊർജ്ജ സ്രോതസുകളിൽ നിന്നും ഇന്ത്യയ്‌ക്ക് യഥാക്രമം 43 ജിഗാവാട്ട്, 15 ജിഗാവാട്ട് എന്നിങ്ങനെ ഊർജ്ജ ശേഷി ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ഈ എസ്റ്റിമേറ്റുകളിലാണ് ബിടിഐ ഇപ്പോൾ കുറവുണ്ടാകുമെന്ന് പറയുന്നത്.

ഇന്ത്യയിൽ ഇപ്പോഴും കോവിഡ്-19 കാരണം സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നത് ഊർജ്ജ മോഖലയിലെ ഡിമാൻഡിനേയും ബാധിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക ദുരിതാശ്വാസ നടപടികളെത്തുടർന്ന് പുനരുപയോഗ ഊർജ്ജ മേഖലയിൽ ഹ്രസ്വകാല ആഘാതം താരതമ്യേന നേരിയ തോതിൽ കുറവാണെന്ന് ഈ മേഖലയിൽ നിന്നുള്ളവർ അഭിപ്രായപ്പെടുന്നത്.
2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യ, യൂട്ടിലിറ്റി സ്കെയിലിൽ 715 മെഗാവാട്ട് (MW) അളവ് സൗരോർജ്ജം ഉണ്ടാക്കിയതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യയ്‌ക്ക് 2163 മെഗാവാട്ട് സംഭരിക്കാൻ കഴിഞ്ഞു. അതായത് ഈ വർഷത്തിൽ 67 ശതമാനം കുറവ് സംഭവിച്ചു. അതേസമയം കാറ്റിൽ നിന്നുള്ള ഊർജ്ജം 28 മെഗാവാട്ടാണ് 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ സംഭരിക്കാനായത്.
ഇത് 2019 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഉണ്ടാക്കിയ 944 മെഗാവാട്ടിനെ അപേക്ഷിച്ച് 65 ശതമാനം കുറവാണ്. അതായത് മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇന്ത്യ യഥാക്രമം 715 മെഗാവാട്ട്, 328 മെഗാവാട്ട് എന്നിങ്ങനെയാണ് സൗരോർജ്ജവും കാറ്റിൽ നിന്നുള്ള ഊർജ്ജവും സംഭരിച്ചത്. 2019-20 സാമ്പത്തിക വർഷത്തിൽ മൊത്തം യൂട്ടിലിറ്റി സ്കെയിൽ ശേഷി 7,408 മെഗാവാട്ട് ആയിരുന്നു, ഇത് രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ 34 ശതമാനം കുറവാണെന്നാണ് ബിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
