മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ധനവ്. ഏപ്രില്‍ 9ന് അവസാനിച്ച ആഴ്ചയില്‍ 4.344 ബില്യണ്‍ വര്‍ധിച്ച് 581.213 ബില്യണ്‍ ഡോളറിലെത്തി. വിദേശനാണ്യ ശേഖരം 2.415 ബില്യണ്‍ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയ ഏപ്രില്‍ രണ്ടിന് അവസാനിച്ച ആഴ്ചയിലെ 576.869 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഈ വളര്‍ച്ച.

വിദേശ കറൻസി ആസ്തികൾ (എഫ്സിഎ), സ്വർണ്ണ കരുതൽ, സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റുകള്‍ (എസ്ഡിആർ), അന്താരാഷ്ട്ര നാണയ നിധിയില്‍ രാജ്യത്തിന്റെ കരുതൽ സ്ഥാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ കരുതല്‍ വിദേശ നാണ്യം.
അതേസമയം രാജ്യത്തെ സ്വർണ്ണ ശേഖരത്തിന്റെ മൂല്യം 1.297 ബില്യൺ ഡോളർ ഉയർന്ന് 35.320 ബില്യൺ ഡോളറിലെത്തി. എസ്ഡിആർ മൂല്യം 6 മില്യൺ യുഎസ് ഡോളർ ഉയർന്ന് 1.492 ബില്യൺ ഡോളര്‍ വര്‍ധനവിലെത്തി. ഇതോടൊപ്പം ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതൽ സ്ഥാനം 24 ദശലക്ഷം യുഎസ് ഡോളർ ഉയർന്ന് 4.946 ബില്യൺ ഡോളറും രേഖപ്പെടുത്തി.
വിദേശ കറന്‍സി ആസ്തികളുടെ (എഫ് സി എ) വര്‍ധനവാണ് കരുതല്‍ ധനത്തിന്റെ പെട്ടന്നുള്ള വളര്‍ച്ചയ്ക്ക് കാരണമായത്. കരുതല്‍ ധനത്തിന്റെ പ്രധാന ഘടകമാണ് വിദേശ കറന്‍സി ആസ്തിക. യു എസ് ഡോളര്‍ കൂടാതെ മറ്റു വിദേശ കറന്‍സികളായ പൗണ്ട്, യൂറോ തുടങ്ങിയവയുടെ നിരക്കും വിദേശനാണ്യ കരുതലിനെ സ്വാധീനിക്കാറുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
