ദില്ലി; രാജ്യത്തെ വിദേശനാണ്യ ശേഖരം ആദ്യമായി 600 ബില്ല്യൺ യുഎസ് ഡോളർ മറികടന്നു.ജൂൺ 4ന് അവസനിച്ച ആഴചയിൽ കരുതൽ ശേഖരം 605 ബില്യൺ ഡോളറാണ്. ഇതോടെ കരുതൽ ശേഖരത്തിൽ ലോകത്തിൽ നാലാം സ്ഥാനത്തുള്ള റഷ്യയ്ക്ക് ഒപ്പമെത്തി ഇന്ത്യ. ഇന്ത്യയുടെ കരുതൽ ശേഖരം 605.008 ബില്യൺ ഡോളറും റഷ്യയുടേത് 605.2 ബില്യൺ ഡോളറുമാണ്.

ഒരു വർഷത്തിനുള്ളിലാണ് ഇന്ത്യയുടെ കരുതൽ ധനത്തിൽ 100 ബില്യൺ ഡോളർ വളർച്ച ഉണ്ടായത്. 2021 മെയ് 28 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 5.271 ബില്യൺ ഡോളർ വർദ്ധിച്ച് 598.165 ബില്യൺ ഡോളറായിരുന്നു. വിദേശ വിനിമയ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം വിദേശ കരുതലിനെ സ്വാധീനിക്കാറുണ്ട്.
അതേസമയം സ്വർണ്ണ ശേഖരം 502 ദശലക്ഷം ഡോളർ കുറഞ്ഞ് 37.604 ബില്യൺ ഡോളറായി.16 മാസത്തെ ഇറക്കുമതി ആവശ്യത്തിന് തുല്യമായ തുകയാണിത്.
അന്താരാഷ്ട്ര നാണയ നിധിയുമായുളള (ഐഎംഎഫ്) സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റുകള്‍ (എസ്ഡിആർ) ഒരു മില്യൺ യുഎസ് ഡോളർ കുറഞ്ഞ് 1.513 ബില്യൺ ഡോളറായി.
വിദേശ കറൻസി ആസ്തികൾ (എഫ്സിഎ), സ്വർണ്ണ കരുതൽ, സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റുകള്‍ (എസ്ഡിആർ), അന്താരാഷ്ട്ര നാണയ നിധിയില്‍ രാജ്യത്തിന്റെ കരുതൽ സ്ഥാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ കരുതല്‍ വിദേശ നാണ്യം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
