മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്ധനത്തില് വന്‍ ഇടിവ്. മാര്‍ച്ച് 26 -ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശ കരുതല്‍ധനം 2.986 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 579.285 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി. മാര്‍ച്ച് 19 -ന് അവസാനിച്ച ആഴ്ചയില്‍ വിദേശ കരുതല്‍ധനം 233 മില്യണ്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. റിസര്‍വ് ബാങ്കാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ, ജനുവരി 29 -ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ധനം 590.185 ബില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് തൊട്ടിരുന്നു.

വിദേശ കറന്‍സി ആസ്തിയില്‍ (ഫോറിന് കറന്‍സി അസ്റ്റ്) സംഭവിച്ച വന്‍ വീഴ്ചയാണ് കരുതല്‍ധനം കുത്തനെ കുറയാനുള്ള പ്രധാന കാരണം. പ്രതിവാരമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തവണ വിദേശ കറന്‍സി ആസ്തി 3.226 ബില്യണ്‍ ഇടിഞ്ഞ് 537.953 ബില്യണ്‍ ഡോളറിലേക്കെത്തി. ഇതേസമയം, ഇന്ത്യയുടെ കൈവശമുള്ള സ്വര്‍ണ ശേഖരത്തിന്റെ ആകെ മൂല്യം വര്‍ധിച്ചത് കാണാം. കഴിഞ്ഞവാരം സ്വര്‍ണ ശേഖരത്തിന്റെ മൊത്തം മൂല്യം 276 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 34.907 ബില്യണ്‍ ഡോളറായി മാറി.
രാജ്യാന്തര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ധനാവകാശം (സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്സ് - എസ്ഡിആര്) 9 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 1.49 ബില്യണ്‍ ഡോളറായി. രാജ്യാന്തര നാണയ നിധിയിലുള്ള ഇന്ത്യയുടെ കരുതല്‍ ധനമാകട്ടെ (റിസര്‍വ് പോസിഷന്‍) 27 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.935 ബില്യണ്‍ ഡോളറുമായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. എന്തായാലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭേദപ്പെട്ട നിലയിലാണ് ഇന്ത്യന്‍ വിപണി കച്ചവടം പൂര്‍ത്തിയാക്കിയത്. വിദേശ നിക്ഷേപത്തിന്റെ തിളക്കത്തില്‍ മുന്‍ നിര, രണ്ടാം നിര ഓഹരികള്‍ പലതും ഭേദപ്പെട്ട നിലയിലേക്ക് ഉയര്‍ന്നു.
കോവിഡ് അലട്ടിയ 2020-21 സാമ്പത്തിക വര്‍ഷം വന്‍ നേട്ടമാണ് ഇന്ത്യന്‍ കമ്പനികള്‍ വിപണിയില്‍ കണ്ടെത്തിയത്. ഇക്കാലയളവില്‍ 1.89 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ രാജ്യത്തെ കമ്പനികള്‍ക്ക് സാധിച്ചു. വിപണിയിലെ പണലഭ്യത ഉറപ്പുവരുത്താന്‍ ഇത് ഇടവരുത്തി. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെയും (ഐപിഓ) സ്ഥാപന നിക്ഷേപകര്‍ക്ക് കടപ്പത്രങ്ങള്‍ കൈമാറിയും (ക്യൂഐപി) ആസ്തികളും സെക്യൂരിറ്റികളും വിറ്റുമാണ് (ഒഎഫ്എസ്) ഇന്ത്യന്‍ കമ്പനികള്‍ ഇത്രയേറെ തുക കൈക്കലാക്കിയത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ മാത്രം കമ്പനികള്‍ 31,511 കോടി രൂപ സമാഹരിച്ചു. മുന്‍ വര്‍ഷമിത് 20,350 കോടി രൂപയായിരുന്നു. 6,480 കോടി രൂപ ഐപിഓയിലൂടെ മാത്രം സമഹാരിച്ച ഗ്ലാന്‍ഡ് ഫാര്‍മയാണ് കഴിഞ്ഞതതവണ തിളങ്ങിയത്.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications