ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 481.54 ബില്യണ്‍ ഡോളറിലെത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019 -ല്‍ ഏഷ്യയിലെ ഏറ്റവും വലിയ വിദേശദനാണ്യ ശേഖരമുള്ള ബാങ്കുകളിലൊന്നാവാന്‍ റിസര്‍വ് ബാങ്കിന് സാധിക്കുകയുണ്ടായി. പ്രതീക്ഷച്ചതിലധികം ഡോളര്‍ സ്വരൂപിക്കാന്‍ കഴിഞ്ഞതാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധ്യമായത്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ നേട്ടം. കൊവിഡ് 19 പ്രതിസന്ധി വിപണിയില്‍ രൂക്ഷമായതും രൂപയുടെ നില മോശമായി തുടരുന്നതും നിക്ഷേപകരെ ആശങ്കിയിലാക്കിയിട്ടുണ്ട്. ഏഷ്യയിലെ കറന്‍സികളില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ കറന്‍സി, ഫെബ്രുവരി മാസത്തില്‍ കാര്യമായ തിരിച്ചടികള്‍ നേരിടാതെ രക്ഷപ്പെടുകയായിരുന്നു.

റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഫെബ്രുവരി 14 വരെയുള്ള ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 5.42 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ദ്ധിച്ച് 481.54 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം 29 മില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 476.12 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. മൊത്തം കരുതല്‍ ധനത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 4.36 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 445.82 ഡോളറിലെത്തി. ഡോളര്‍ കണക്കിലെടുക്കുമ്പോള്‍, വിദേശ നാണയ ആസ്തികളില്‍ യുഎസ് ഇതര യൂണിറ്റുകളുടെ വിലമതിപ്പ് അല്ലെങ്കില്‍ മൂല്യത്തകര്‍ച്ച യൂറോ, പൗണ്ട്, യെന്‍ എന്നിവ വിദേശനാണ്യ ശേഖരത്തില്‍ സൂക്ഷിക്കാന്‍ കാരണമാവുന്നു. രാജ്യത്തെ സ്വര്‍ണ്ണ ശേഖരം 1.02 ദശലക്ഷം യുഎസ് ഡോളര്‍ ഉയര്‍ന്ന് 30.38 ബില്യണ്‍ യുഎസ് ഡോളരിലെത്തി. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) പ്രത്യേക ഡ്രോയിങ് അവകാശങ്ങള്‍ അഞ്ച് ദശലക്ഷം യുഎസ് ഡോളര്‍ കുറഞ്ഞ് 1.43 ബില്യണ്‍ യുഎസ് ഡോളറിലെത്തി. കൂടാതെ അന്താരാഷ്ട്ര നാണയ നിധിയുമായുള്ള രാജ്യത്തിന്റെ കരുതല്‍ ധന സ്ഥാനം 31 ദശലക്ഷം ഡോളര്‍ വര്‍ദ്ധിച്ച് 3.61 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കുന്നതില്‍ കാലതാമസമെടുക്കും; ഹര്‍ദീപ് സിങ് പുരിഎയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കുന്നതില്‍ കാലതാമസമെടുക്കും; ഹര്‍ദീപ് സിങ് പുരി

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 481.54 ബില്യണ്‍ ഡോളറിലെത്തി

എഫ്എക്‌സ് കരുതല്‍ ധന രൂപത്തില്‍ റിസര്‍വ് ബാങ്കിന് വലിയ സ്വാധീനമാണുള്ളതെന്നും ഇത് രൂപയുടെ നഷ്ടം എളുപ്പത്തില്‍ തടയാന്‍ കഴിയുമെന്നും മുംബൈയിലെ എഡല്‍വെയിസ് സെക്യൂരിറ്റീസ് ലിമിറ്റഡിലെ വിദേശനാണ്യ വിനിമയ മേധാവി സജാല്‍ ഗുപ്ത പറയുന്നു. ആഗോള വിതരണ ശൃംഖലയിലേക്കുള്ള ഇന്ത്യയുടെ ബന്ധം പരിമിതമാണെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കൊവിഡ് 19 പ്രതിസന്ധി ബാധിച്ചതും ചരക്കുകളുടെ വില കുറയുന്നതും കറന്റ് അക്കൗണ്ട് കമ്മിയ്ക്ക് ഇടയാക്കുന്നെന്നും സാമ്പത്തിക വിദഗ്ധന്‍ ഗൗരവ് ഗാര്‍ഗ് പറഞ്ഞു.

English summary

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 481.54 ബില്യണ്‍ ഡോളറിലെത്തി | india's foreign exchange reserves jump to 481.54 billion dollars

indias foreign exchange reserves jump to 481.54 billion dollars
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X