ദില്ലി: കൊവിഡ് വ്യാപനത്തോടെ ലോകമെമ്പാടും ഇന്ധന ഡിമാന്‍ഡ് കുത്തനെ കുറഞ്ഞിരിക്കുകയാണ്. അസംസ്കൃത എണ്ണവില ഇത്രയും ഇടിയാനുള്ള കാരണവും അത് തന്നെയാണ്. ഇന്ധന ഡിമാന്‍ഡ് ഇന്ത്യയിലും ഇടിഞ്ഞിരിക്കുകയാണ്.
പതിവ് രീതിയിലുള്ള ഇന്ധന ഡിമാന്‍ഡിലേക്ക് രാജ്യം തിരികെയെത്താന്‍ ഇനിയും ആര് മുതല്‍ ഒമ്പത് മാസം വരെ കാത്തിരിക്കേണ്ടി വരും എന്നാണ് സൂചന. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഫിനാന്‍സ് ഡയറക്ടര്‍ എസ്കെ ഗുപ്തയാണ് ഇങ്ങനെ ഒരു നിരീക്ഷണം മുന്നോട്ട് വച്ചിട്ടുള്ളത്.
പാതി ഇടിഞ്ഞു
ഏപ്രില്‍ മാസത്തില്‍ ഇന്ധന വില്പനയിലുണ്ടായ ഇടിവ് സര്‍വ്വകാല റെക്കോര്‍ഡ് ആണ്. ഒറ്റയടിക്ക് 45.8 ശതമാനം ആണ് വില്പന ഇടിഞ്ഞത്. ദേശവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയം ആയിരുന്നു അത്. ഭൂരിപക്ഷം വാഹനങ്ങളും നിരത്തിലിറങ്ങിയിരുന്നില്ല. പൊതുഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു.
കാര്യങ്ങള്‍ എളുപ്പമല്ല
എന്നേക്ക് ഇന്ത്യയിലെ ഇന്ധന ഡിമാന്‍ഡ് നിരക്ക് പഴയ രീതിയില്‍ ആകുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കൊവിഡ് വ്യാപനം ഓരോ ദിവസവും കൂടുന്ന സാഹചര്യമാണുള്ളത്. എങ്ങനെ വന്നാലും ആറ് മുതല്‍ ഒമ്പത് മാസം വരെ ഇതിന് എടുത്തേക്കും എന്നാണ് എസ്കെ ഗുപ്തയുടെ നിരീക്ഷണം.
പ്രതീക്ഷകള്‍
ഏപ്രില്‍ മാസത്തിലെ വന്‍ ഇടിവിന് ശേഷം, മെയ് മാസത്തില്‍ ഇന്ധന ഡിമാന്‍ഡ് അല്പം കൂടിയിരുന്നു. എന്നാല്‍ ജൂണ്‍ പാതിയയാപ്പോഴേക്കും ഇത് പിന്നേയും ഇടിഞ്ഞു. ഡീസല്‍ വില്പനയില് ആണ് വലിയ ഇടിവുണ്ടായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാചകവാചകം മാത്രം
ഡീസലിനെ അപേക്ഷിച്ച് ഇടിവില്‍ അല്പം കുറവുണ്ട് എന്നേ ഉള്ളു പെട്രോളിന്. എന്നാല്‍ ഈ കൊവിഡ് കാലം ബാധിക്കാത്ത ഒരു പെട്രോളിയം ഇന്ധനമുണ്ട്. അതാണ് പാചകവാതകം. പാചകവാതകത്തിന്റെ ഡിമാന്‍ഡ് ഓരോ മാസവും കൂടി വരികയാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ജൂണ്‍ മാസത്തില്‍ 3.5 ശതമാനം അധിക വില്പന നടന്നിട്ടുണ്ട്.
അണ്‍ലോക്കിലും നിയന്ത്രണങ്ങള്‍
രാജ്യത്ത് ഇപ്പോള്‍ അണ്‍ലോക്ക് മൂന്നാം ഘട്ടം ആണ്. എങ്കില്‍ പോലും പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇതുകൂടാതെ പ്രാദേശിക ലോക്ക് ഡൗണുകളും ഇന്ധന ഡിമാന്‍ഡിലെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
