ശ്മശാനമൂകമാണ് ക്രിപ്റ്റോ ലോകം. ബിറ്റ്കോയിന് തകര്‍ന്നുതരിപ്പണമായി. മറ്റു ഡിജിറ്റല്‍ ടോക്കണുകളുടെ കാര്യം പറയുകയും വേണ്ട. ഒരുകാലത്ത് 68,000 ഡോളറില്‍ വിരാജിച്ച ബിറ്റ്കോയിന് ഇപ്പോള്‍ 20,000 ഡോളറിലാണ് ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് മാത്രം 30 ശതമാനം വിലയിടിവ് ഡിജിറ്റല്‍ ടോക്കണുകളുടെ രാജാവായ ബിറ്റ്കോയിന് നേരിടുന്നു. ക്രിപ്റ്റോകറന്‍സികള്‍ക്ക് എന്തുപറ്റി, ആലോചനയിലാണോ നിങ്ങളും?
ആഗോളതലത്തില്‍ അലയടിക്കുന്ന സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും നിരക്കുവര്‍ധനവും ക്രിപ്റ്റോകറന്‍സികളെ നിലയില്ലാക്കയത്തിലേക്കാണ് തള്ളിയിടുന്നത്. ഇതിനിടെ ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബൈനാന്‍സ് ഏതാനും മണിക്കൂറുകള്‍ ബിറ്റ്കോയിനുകളുടെ പിന്‍വലിക്കല്‍ നിര്‍ത്തിയത് നിക്ഷേപകരുടെ ആധി കൂട്ടുന്നു. 'വറുതിയുടെ കാലം' തുടങ്ങിയെന്ന് പ്രഖ്യാപിച്ച് മറ്റൊരു ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ബേസ് 18 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്.
ഓഹരി വിപണികളിലും ചിത്രം ഭയാനകം തന്നെ. അമേരിക്കയിലെ എസ് ആന്‍ഡ് പി 500 സൂചിക കരടിയുടെ പിടിയില്‍ അകപ്പെട്ടുകഴിഞ്ഞു (സമീപകാലത്തെ ഉയരത്തില്‍ നിന്നും 20 ശതമാനം തിരുത്തല്‍). ഇങ്ങനെ ഭീതിദായകമായൊരു അന്തരീക്ഷത്തിലും ക്രിപ്റ്റോ വിപണിയില്‍ ഒരു കോയിന് ഒഴുക്കിനെതിരെ ശക്തമായി തുഴയെറിയുകയാണ്. സംഭവം ഏതെന്നല്ലേ? ഇന്ത്യയുടെ സ്വന്തം ഗാരി ടോക്കണ്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 ശതമാനത്തോളം മുന്നേറ്റം ഗാരി കോയിനുകള്‍ കാഴ്ച്ചവെക്കുന്നുണ്ട്.
ടിക്ടോക്കിന്റെ ഇന്ത്യന്‍ ബദലുകളിലൊന്നായ ചിങ്കാരിയാണ് ഗാരി ടോക്കണിന് പിന്നില്‍. ടോക്കണിന്റെ സൃഷ്ടാക്കളായ ചിങ്കാരി ബ്ലോക്ക്ചെയിനില്‍ പുതിയ ഗാരി മൈനിംഗ് പദ്ധതി (Gari Mining Program) അവതരിപ്പിച്ചത് മുതല്‍ ഗാരി കോയിനുകള്‍ 'കണ്ണുംപൂട്ടി പായുകയാണ്'. ചിങ്കാരി പ്ലാറ്റ്ഫോമിലെ വീഡിയോ കാണുന്നവര്‍ക്കും ലൈക്ക് ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കും ഗാരി ടോക്കണുകള്‍ ലഭിക്കുന്നതാണ് പദ്ധതി.
ലോകത്ത് അതിവേഗം വളരുന്ന ഓണ്‍-ചെയിന്‍ സോഷ്യല്‍ ആപ്പുകളില്‍ ഒന്നാണ് ചിങ്കാരി. പ്രതിമാസം 4 കോടി സജീവ ഉപയോക്താക്കള്‍ ചിങ്കാരിക്കുണ്ട്. ഉപയോക്താക്കള്‍ക്കും ക്രിയേറ്റര്‍മാര്‍ക്കും ക്രിപ്റ്റോകറന്‍സി സമ്മാനിക്കുന്ന ലോകത്തെ ആദ്യ സോഷ്യല്‍ മീഡിയ ആപ്പെന്ന ഖ്യാതിയും ചിങ്കാരിക്ക് സ്വന്തം. ക്രിയേറ്റ്-ടു-ഏണ് (C2E), വാച്ച്-ടു-ഏണ് (W2E), എന്‍ഗേജ്-ടു-ഏണ് (E2E) പദ്ധതികള്‍ വഴിയാണ് ഉപയോക്താക്കള്‍ക്ക് ചിങ്കാരി ആപ്പ് ഗാരി ടോക്കണുകള്‍ നല്‍കുന്നത്.
എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ഗാരി ടോക്കണുകളുടെ ഡിമാന്‍ഡ് കുത്തനെ കൂടിയിട്ടുണ്ട്. ബുധനാഴ്ച്ച 40 ശതമാനം കയറിയ ഗാരി കോയിന് 0.84 ഡോളറില്‍ കാലെടുത്തുവെച്ചു. ഇതേസമയം, ടോക്കണിന്റെ വോളിയം 44 ശതമാനത്തോളം ഇടിഞ്ഞ കാര്യം പ്രത്യേകം പരാമര്‍ശിക്കണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 21.37 മില്യണ്‍ ഡോളറിന്റെ ഗാരി കോയിനുകളാണ് കൈമറഞ്ഞത്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സമയത്ത് 37.5 മില്യണ്‍ ഡോളറാണ് ഗാരി ടോക്കണിന്റെ മാര്‍ക്കറ്റ് കാപ്പ്.
ചിങ്കാരിയുടെ വാര്‍ത്താക്കുറിപ്പ് പ്രകാരം പ്രതിദിനം 50,000 ഗാരി ടോക്കണുകളാണ് ക്രിയേറ്റര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും വിതരണം ചെയ്യുക. ഇതില്‍ 5,000 ടോക്കണുകള്‍ പ്രതിദിനമുള്ള ലോഗിന്‍ ബോണസാണ്. 45,000 ടോക്കണുകള്‍ വീഡിയോ ഉള്ളടക്കങ്ങള്‍ കാണുന്നതിനും ലൈക്ക് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും ലഭിക്കും. ഗാരി ബാഡ്ജ് എന്ന എന്‍എഫ്ടി (നോണ്‍ ഫംജിബിള്‍ ടോക്കണ്‍) ആശയവും ചിങ്കാരി അവതരിപ്പിച്ചിട്ടുണ്ട്. ബാഡ്ജുകള്‍ വഴി പത്തുമടങ്ങുവരെ ഗാരി ടോക്കണുകള്‍ നേടാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.
Images Credit: Chingari Official Page
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ക്രിപ്റ്റോ വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications