ദില്ലി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം കുറയുമെന്ന പ്രവചനവുമായി മൂഡീസ്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് അവര്‍ വെട്ടിക്കുറച്ചു. 9.3 ശതമാനമായിട്ടാണ് വെട്ടിക്കുറച്ചത്. നേരത്തെ 13.7 ശതമാനം വളര്‍ച്ച ഈ സാമ്പത്തിക പാദത്തില്‍ ഇന്ത്യ കൈവരിക്കുമെന്നായിരുന്നു മൂഡീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിരവധി കാര്യങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ തടയുന്നതായി മൂഡീസ് പറയുന്നു. ഇന്ത്യയുടെ വളര്‍ച്ചയുടെ മൂല്യം കുറയുകയാണെന്ന് മൂഡീസ് പറഞ്ഞു.

സാമ്പത്തികമായ മുന്നേറ്റത്തിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യക്ക് സാധിക്കുന്നില്ലെന്ന് മൂഡീസ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ കടബാധ്യതയും ശക്തമായി വര്‍ധിച്ച് വരികയാണ്. ഇത് വളര്‍ച്ചയ്ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കുന്നതായും മൂഡീസ് പറഞ്ഞു. കടം ഉയരുകയും, സാമ്പത്തിക മേഖല ദുര്‍ബലമായി തുടരുകയും ചെയ്യുന്നത് ഇന്ത്യക്ക് വലിയ പ്രതിസന്ധിയാണ്. അതോടൊപ്പം കൊവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നതും ഇന്ത്യയെ ശരിക്കും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
ഇന്ത്യയിലെ സര്‍ക്കാരും നയരൂപീകരണ വിദഗ്ദരും ഈ പ്രതിസന്ധിയെ തടഞ്ഞ് നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന് മൂഡീസ് ചൂണ്ടിക്കാണിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയുടെ ആരോഗ്യ മേഖല തകര്‍ന്ന് തരിപ്പണായി നില്ക്കുന്ന ഘട്ടത്തിലാണ് മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ചിരിക്കുന്നത്. കഴിഞ്ഞ 17 ദിവസമായി ഇന്ത്യയിലെ പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ്. ദീര്‍ഘകാല ജിഡിപി ഇന്ത്യയില്‍ ഭേദപ്പെട്ട നിലയിലായിരിക്കുമെന്ന് മൂഡീസ് പ്രവചിക്കുന്നു.
2023ലെ സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ച 7.9 ശതമാനമായിരിക്കും. നേരത്തെ 6.2 ശതമാനമായിരുന്നു ജിഡിപി നിരക്ക് പ്രവചിച്ചിരുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപിയുടെ 90 ശതമാനത്തോളം കടബാധ്യതയായിരിക്കുമെന്ന് മൂഡീസ് പ്രവചിക്കുന്നു. 2023ല്‍ 90.8 ശതമാനം വരുമിത്. നേരത്തെ ഇത് മൊത്തം ജിഡിപിയുടെ 11.8 ശതമാനമായിരിക്കും ധനക്കമ്മി. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ കണക്കാണിത്. നേരത്തെ 10.8 ശതമാനം വരുമെന്ന് കരുതിയിടത്ത് നിന്നാണ് കൂടിയത്. പണപ്പെരുപ്പം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 4.8 ശതമാനമായിരിക്കും. 2023 സാമ്പത്തിക വര്‍ഷത്തില്‍ 4 ശതമാനവുമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
