ദില്ലി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2021 ൽ 12 ശതമാനം വളർച്ച കൈവരിക്കാനിടയുള്ളതായി മൂഡീസ് അനലിറ്റിക്സ് റിപ്പോര്‍ട്ട്. വ്യാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടനുസരിച്ച് 2020 ല്‍ 7.1 ശതമാനമായി ജിഡിപി കുറഞ്ഞതിനു ശേഷമുള്ല വളര്‍ച്ചാ നിരക്കാണിത് കാണിക്കുന്നത്.

കോവിഡ് -19 മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളും രാജ്യവ്യാപകമായി നടപ്പാക്കിയ ലോക് ഡൗണ്‍ പ്രക്രിയയും ചേര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. 2020 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 24.4 ശതമാനവും ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7.3 ശതമാനവും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ചുരുങ്ങി. എന്നിരുന്നാലും, ഒക്ടോബർ-ഡിസംബർ പാദത്തിൽ ജിഡിപി വളർച്ച 0.4 ശതമാനം ഉയർന്നു. പ്രതീക്ഷിച്ചതിലും ശക്തമായ ഈ 0.4 ശതമാനം ജിഡിപി വളർച്ച ഇന്ത്യയുടെ ദീർഘകാല സാധ്യതകളെ കൂടുതൽ അനുകൂലമാക്കിയതായി മൂഡീസ് അനലിറ്റിക്സ് പറയുന്നു.
അടുത്തിടെ, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്‍ഡ് ഡവലപ്മെന്റ് (ഒഇസിഡി) ഇന്ത്യയുടെ ജിഡിപി വളർച്ച കുത്തനെ കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നതായി സൂചിപ്പിച്ചിരുന്നു. 2022 ലെ സാമ്പത്തിക വർഷത്തില്‍ ഇത് 12.6 ശതമാനമായി ഉയരുമെന്നും ലോകത്തിലെ അതിവോഗ സാമ്പത്തിക ശക്തിയായി മാറുമെന്നു പ്രതീക്ഷിക്കുന്നതായും ഒഇസിഡി പറഞ്ഞിരുന്നു, .റിസർവ് ബാങ്ക് 2022 സാമ്പത്തിക വർഷത്തില്‍ 10.5 ശതമാനം വളർച്ച നേടുമെന്ന് വിലയിരുത്തിയപ്പോള്‍ സാമ്പത്തിക സർവേ ഇത് 11 ശതമാനമായാണ് കണക്കാക്കുന്നത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതു മുതൽ ആഭ്യന്തരവും ബാഹ്യവുമായ ആവശ്യം വര്‍ധിച്ചുവെന്നും മൂഡീസ് അനലിറ്റിക്സ് പറഞ്ഞു. സ്വകാര്യ ഉപഭോഗവും പാർപ്പിടേതര നിക്ഷേപവും അടുത്ത ഏതാനും പാദങ്ങളിൽ വർദ്ധിക്കുമെന്നും 2021 ൽ ആഭ്യന്തര ഡിമാൻഡ് പുനരുജ്ജീവനത്തെ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications